അവധി ദിനത്തിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍

By Web TeamFirst Published Aug 19, 2018, 6:19 AM IST
Highlights

പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ഒാഫീസുകള്‍ അവധി ദിനമായ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് ( ഞായറാഴ്ച - ഓഗസ്റ്റ് 19)പ്രവൃത്തിദിനമായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ഒാഫീസുകള്‍ അവധി ദിനമായ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് ( ഞായറാഴ്ച - ഓഗസ്റ്റ് 19)പ്രവൃത്തിദിനമായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. 

പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫിസുകളിലെ ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ഓഫീസ് മേധാവികൾ ഉറപ്പു വരുത്തണം. സർക്കാർ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കണമെന്നും കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 24 മണിക്കൂര്‍ സേവന സന്നദ്ധരായിരിക്കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്‍കുകയും വേണം. സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഡ്രൈവര്‍ സഹിതം ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപണി തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

click me!