ശുചീകരണ പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യമായി സിഖ് സന്നദ്ധപ്രവര്‍ത്തകര്‍

Published : Aug 28, 2018, 10:32 AM ISTUpdated : Sep 10, 2018, 04:02 AM IST
ശുചീകരണ പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യമായി സിഖ് സന്നദ്ധപ്രവര്‍ത്തകര്‍

Synopsis

പഞ്ചാബില്‍ നിന്നുള്ള ഒരു കൂട്ടം സന്നദ്ധസേവകരും എത്തിയിരിക്കുന്നു. ഖല്‍സ എയ്ഡ് എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകാരാണിവര്‍  

ആലപ്പുഴ: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് ശേഷം തിരിച്ച് വരവിന് ഒരുങ്ങുകയാണ് കേരള ജനത. പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും വൃത്തിയാക്കുന്നതിന് നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിൽ കേരള ജനതയെ സഹായിക്കാനായി രംഗത്തെത്തിട്ടുണ്ട്. ഇപ്പോഴിതാ പഞ്ചാബില്‍ നിന്നുള്ള ഒരു കൂട്ടം സന്നദ്ധസേവകരും എത്തിയിരിക്കുന്നു. ഖല്‍സ എയ്ഡ് എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകാരിണിവര്‍.

വിവിധ മതസ്ഥരുടെ ദൈവലായങ്ങള്‍ വൃത്തിയാക്കുന്ന പണിപ്പുരയിലാണ് ഇപ്പോള്‍ ഇവര്‍. ഓണ നാളില്‍ ക്രിസ്തീയ ദൈവാലയങ്ങള്‍ ശുചീകരിച്ച ഇവർ കുട്ടനാട്ടിലെ പനയൂര്‍ അമ്പലം വൃത്തിയാക്കുകയാണ്. ക്ഷേത്രഭാരവാഹികളുടെ പ്രത്വേക ആവശ്യപ്രകാരം സിക്ക് സന്നദ്ധസേവകര്‍ അമ്പലത്തിലേക്ക്  എത്തുകയായിരുന്നു.

തിരുവേണ ദിവസം പള്ളി വൃത്തിയാക്കിക്കൊണ്ട് നിന്നപ്പോഴാണ് മോഹൻദാസ് എന്നൊരാൾ ഞങ്ങളെ തേടി വന്നത്. ചെളിയും മാലിന്യങ്ങളും കൊണ്ട് വൃത്തി ഹീനമായി കിടക്കുന്ന ഒരു ക്ഷേത്രത്തിന്റെ ഫോട്ടോയും അദ്ദേഹത്തിന്‍റെ പക്കൽ ഉണ്ടായിരുന്നു. തിരുവോണ ദിവസം പോലും ഭക്തർക്ക് അമ്പലത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും വൃത്തിയാക്കി തരുമോ എന്നും അദ്ദേഹം ചോദിച്ചു. തുടർന്ന് പള്ളി ശുചിയാക്കിക്കഴിഞ്ഞ് അങ്ങോട്ടേക്ക് എത്താമെന്ന് അദ്ദേഹത്തിന് വാക്കും കൊടുത്തു- സന്നദ്ധസേവകരില്‍ ഒരാളായ ഗുര്‍പ്രീത് സിങിന്റെ വാക്കുകളാണിത്. ഞങ്ങളെ സംബന്ധിച്ചെടുത്തോളം മനുഷ്യരെല്ലാവരും ഒന്നാണ്. പള്ളി വൃത്തിയാക്കാമെങ്കില്‍ അമ്പലവും വൃത്തിയാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും ഗുർപ്രിത് കൂട്ടിചേർത്തു.

ചെളി നിറഞ്ഞ് കിടക്കുന്ന അമ്പലവും പരിസരപ്രദേശങ്ങളും വൃത്തിയാക്കാൻ ഏകദേശം രണ്ട് ദിവസം എടുക്കും. എത്രയും വേഗം ശുചികരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അമ്പലം ഉപയോഗ യോഗ്യമാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ്  പണിയെടുക്കുന്നത്. രണ്ട് ദിവസംകൊണ്ടായിരുന്നു  പള്ളിയും ഇവര്‍ വൃത്തിയാക്കിയത്. പ്രളയ ദുരിതത്തില്‍ വലഞ്ഞ കേരള  ജനതക്ക് ഭക്ഷണമൊരുക്കിയ കമ്മ്യുണിറ്റി കിച്ചണിൽ നിന്നുമാണ് ഖല്‍സ എയ്ഡ് എന്ന സംഘടയിലെ ഈ സന്നദ്ധസേവകര്‍ ശുചികരണ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം