
കുട്ടനാട്: മഴ മാറിയിട്ടും വെള്ളമിറങ്ങാത്തതിന്‍റെ ദുരിതത്തിലാണ് കുട്ടനാട്ടുകാര്‍. മിക്ക വീടുകളുടെയും പകുതിയോളം ഇപ്പോഴും വെള്ളത്തിലാണ്. ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലും മൂന്ന് ദിവസമായി മഴയില്ല. പക്ഷേ വെള്ളമൊട്ടും താണിട്ടുമില്ല. കൈനകരി, പുളിങ്കുന്ന്,ചമ്പക്കുളം ഭാഗങ്ങളിലാണ് വെള്ളക്കെട്ട് കഴിഞ്ഞ ദിവസത്തെപ്പോലെ തുടരുന്നത്. പുഴയെന്നോ കായലെന്നോ പാടമെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും വെള്ളമാണ്.
വെള്ളമിറങ്ങാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടലുകള്‍. നാല്‍പ്പതിനായിരത്തിലധികം കുട്ടനാട്ടുകാരാണ് 203 ക്യാന്പുകളിലായി കഴിയുന്നത്. ഇവരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം വീടുകളില്‍ മോഷ്ടാക്കള്‍ കയറുന്നതാണ്. രാത്രിയിലുള്‍പ്പെടെ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എടത്വാ, അമ്പലപ്പുഴ, ഹരിപ്പാട് മേഖലകളില്‍ വെള്ളം ഏറെക്കുറെ ഇറങ്ങി. തിരുവല്ല - അമ്പലപ്പുഴ റോഡ് ഗതാഗതയോഗ്യമായി.