
തിരുവനന്തപുരം: ഓണ വിപണി ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ഇതരസംസ്ഥാനങ്ങളിലെ കരകൗശല നിര്‍മ്മാതാക്കള്‍ക്കും കലാകാരന്മാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടം. ചെങ്ങന്നൂരില്‍ കുടുംബശ്രീയുടെ സരസ് മേളക്കായി ഇവര്‍ കൊണ്ട് വന്ന വസ്ത്രങ്ങളും ഉല്പന്നങ്ങളുമെല്ലാം ഒലിച്ചുപോയി. മാലയും കമ്മലുമൊക്കെ ഉണ്ടാക്കി വില്‍ക്കുന്ന ഹരിയാനക്കാരി സുഷമ അടക്കമുള്ളവര്‍ക്ക് ഓണക്കാലമായിരുന്നു മുന്‍പ് ചാകരക്കാലം.
വര്‍ഷാവര്‍ഷം മേളക്കെത്തുന്ന ഇവരുടെ പ്രതീക്ഷകളും അധ്വാനവുമാണ് ഇത്തവണ പ്രളയം കൊണ്ടുപോയത്. പതിമൂന്നിനാണ് ഇരുന്നൂറോളം പേര്‍ ചെങ്ങന്നൂരെത്തിയത്. 14ന് മേള തുടങ്ങി പിന്നാലെ പെരും മഴയും. പലയിടത്തും കുടുങ്ങിയ ഇവരെ അവസാനം രക്ഷാപ്രവര്‍ത്തകര്‍ തിരുവനന്തപുരം ഓള്‍ സെയിന്‍റ്‌സ് കോളേജിലെ ക്യാമ്പിലെത്തിച്ചു. ക്യാംപ് സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും ഇവരെ ആശ്വസിപ്പിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam