ഗോവയിലെ ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു

Published : Sep 08, 2017, 11:08 AM ISTUpdated : Oct 05, 2018, 12:07 AM IST
ഗോവയിലെ ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥിനിയടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു

Synopsis

പനജി: ഗോവയിലെ കണ്ടോലിം ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ സ്വദേശി അനുജ സൂസന്‍ പോള്‍ (22) ആണ് മരിച്ചത്. ബംഗളുരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്ഞാനേശ്വര്‍ (23) ആണ് മരിച്ച രണ്ടാമത്തെ വ്യക്തി. അഹമ്മദാബാദിലെ മുദ്ര ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണിവര്‍. 

കോളജില്‍ നിന്ന് അഞ്ച് ദിവസത്തെ വിനോദ യാത്രയ്ക്ക് ഗോവയില്‍ എത്തിയപ്പോഴാണ് ദുരന്തം ഉണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെ കടലില്‍ കുളിക്കാനിറങ്ങിയപ്പോാഴാണ് അപകടമുണ്ടായത്. നാല് കടലില്‍ മുങ്ങി. ഇതില്‍ രണ്ട് പേരെ രക്ഷപെടുത്തി. മറ്റ് രണ്ട് പേരെ രക്ഷിക്കാനായില്ല. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദേശ റൂട്ടുകൾ നഷ്ടത്തിൽ, ദീർഘദൂരപാതകളിൽ ചുറ്റിക്കറങ്ങേണ്ട സ്ഥിതി, അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ
'വിഎസിന് സീറ്റ് നിഷേധിച്ചപ്പോൾ കേരളത്തിൽ ഉണ്ടായ സാഹചര്യം ഓർക്കണം'; കോൺ​ഗ്രസിന് മുന്നറിയിപ്പുമായി വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്