
സ്വാശ്രയ മെഡിക്കല്‍-ഡെന്‍റല്‍ പ്രവേശനം ഏകീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റില്‍ മെറിറ്റ് മാനദണ്ഡമാക്കി പ്രവേശനം നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് മെറിറ്റ് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം ഉറപ്പിക്കാനാവില്ലെന്ന് പിണറായി പറഞ്ഞു. ഇതില്‍ വ്യക്തതയുണ്ടാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കണം
മെഡിക്കല്‍ പ്രവേശനത്തില്‍ പൊതുവായ താത്പര്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതേസമയം മാനേജുമെന്റുകളുമായി ഏറ്റുട്ടലിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി മാനേജ്മെന്റ് പ്രതിനിധികളുമായി സര്‍ക്കാര്‍ അടുത്തദിവസം കൊച്ചിയില്‍ ചര്‍ച്ച നടത്തും. ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാനായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, ജസ്റ്റിസ് ജെയിംസ്, അഡ്വ എം.കെ ദാമോദരന്‍ എന്നിവരുമായി മുഖ്യമന്ത്രി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam