
സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പ്രഖ്യാപിച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയപ്രഖ്യാപനത്തിലായിരുന്നു അദ്ദേഹം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. അതേസമയം സ്ത്രീ സുരക്ഷ സംബന്ധിച്ച ഗവര്‍ണ്ണറുടെ പ്രഖ്യാപനങ്ങള്‍ സഭയില്‍ പ്രതിപക്ഷ ബഹളത്തിനും കാരണമായി.
സംസ്ഥാനത്ത് സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. സ്ത്രീകളുടെ അന്തസ് ഹനിക്കുന്നവര്‍ക്ക് മാപ്പില്ല. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പരസ്യപ്പെടുത്തും. ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര നഷ്ടപരിഹാര നിധി രൂപീകരിക്കും. എല്ലാ താലൂക്കുകളിലും വനിതകള്‍ മാത്രമുള്ള പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ പ്രതിപക്ഷം ബഹളം വെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam