ഇനിയുമൊരു പ്രളയം ഉണ്ടാകുമോ?; പ്രളയ സാധ്യതയെക്കുറിച്ച് ഒന്നും അറിയാതെ സംസ്ഥാനം

Published : Sep 02, 2018, 10:43 PM ISTUpdated : Sep 10, 2018, 01:16 AM IST
ഇനിയുമൊരു പ്രളയം ഉണ്ടാകുമോ?; പ്രളയ സാധ്യതയെക്കുറിച്ച് ഒന്നും അറിയാതെ സംസ്ഥാനം

Synopsis

അടിസ്ഥാന വിവരങ്ങൾ ഇതുവരെ ശേഖരിച്ചില്ല 280 കോടിയുടെ പദ്ധതി തുടങ്ങിയിട്ട് 4 വർഷം ഒരിടത്തും പ്രളയ സാധ്യതാ ഭൂപടമില്ല പ്രളയമുന്നറിപ്പിന്‍റെ അടിസ്ഥാനം ഊഹക്കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോഴും ദുരന്തത്തിനുള്ള സാധ്യത അവസാനിച്ചിട്ടില്ല. പ്രളയം വന്നാൽ എന്തൊക്കെ സംഭവിക്കാമെന്നതിന്‍റെ  അടിസ്ഥാന വിവരങ്ങൾ ഒരിടത്തും ഇല്ല. 4 വർഷം മുൻപ് തുടങ്ങിയ 280 കോടിയുടെ പദ്ധതി പാതിവഴിയിലാണ്. 

പ്രളയകാലത്തിന് ശേഷം ഇടുക്കിയിലെ ജലനിരപ്പ് ഇപ്പോഴും ആഗസ്റ്റ് ഒന്നിലെ സ്ഥിതിയിലാണ്. 2395 അടി. അവിടെന്നിന്നാണ്  ആതിവർഷം വന്നതും ഡാം തുറക്കേണ്ടിവന്നതും . പക്ഷെ ഇനി  മഴവരില്ലെന്ന് ഉറപ്പുണ്ടത്രെ. കഴിഞ്ഞമാസവും സർക്കാരിന് ഇതേ ഉറപ്പായിരുന്നു. തമിഴ്നാട് മുല്ലപ്പെരിയാർ ഡാം തുറക്കുമെന്ന് ഉറപ്പായ ആഗസ്റ്റ് 14ന് രാവിലെയുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ് നോക്കുക. താഴെത്താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് നിർദ്ദേശം. പ്രളയജലം സർവ്വതും വിഴുങ്ങുമെന്ന് അപ്പോഴും നമുക്ക് അറിയില്ലായിരുന്നു.

അണക്കെട്ട് തുറന്ന് പുറത്തേക്ക് ജലം വന്നാൽ, അതിന് അനുസരിച്ച് താഴെ നദിയിൽ എത്ര ജലം ഉയരുമെന്നത് ഏറ്റവും അടിസ്ഥാന അറിവാണ്. അതറിയാൻ നദിയിൽ അപ്പപ്പോഴുള്ള ജലനിരപ്പ് അറിയണം. രണ്ടും ചേർത്ത് സാധ്യതകൾ അടയാളപ്പെടുത്തണം. ഫ്ളഡ് മാപ്പ് എന്നാണ് ഇതിനെ വിളിക്കുക. ഇങ്ങനെ ഒരു ഭൂപടം വൈദ്യുതി ബോർഡിന് ഒരൊറ്റ അണക്കെട്ടിലും ഇല്ല. നിർബന്ധമല്ലെന്ന് പറയുന്ന ഈ മാപ്പുകൾക്ക് വേണ്ടി
നാല് വർഷം മുൻപ് കേന്ദ്ര ജലകമ്മീഷൻ വൈദ്യുതി ബോർഡിന്  130 കോടി രൂപയാണ് അനുവദിച്ചത്.അതെ തുക 280 കോടി. പക്ഷെ ഒരു ഭൂപടം പോലും ദുരന്തസമയത്ത് നമുക്ക് കിട്ടില്ല.

അങ്ങനെയാണ് തെങ്ങിന് മുകളിൽ വെള്ളം വരുമെന്ന് നമ്മൾ അറിയാത പോയത്. വൈദ്യുതി ഉൽപാദനമല്ലാതെ മറ്റൊന്നിലും നമ്മൾ ശ്രദ്ധിച്ചിരുന്നില്ലെന്ന് ഈ രംഗത്ത് ഉള്ളവർ തന്നെ പറയുന്നു. ഒരുക്കേണ്ട സംവിധാനങ്ങൾ ഇനി എന്ന് വരും.  ചുരങ്ങിയത് 2020 എന്നാണ് കിട്ടുന്നവിരം? അതുവരെ ജലബോംബുകൾക്കിടയിലെ നമ്മുടെ ജീവിതങ്ങൾ തുടരും.

അതേ സമയം പ്രളയ മുന്നറിയിപ്പ് നൽകുന്നതിൽ കാര്യമില്ലെന്ന് ഡാം സേഫ്ടി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ. പ്രളയം വന്നാൽ ജനങ്ങൾ അപകടത്തിൽ പെടും.മുന്നറിയിപ്പ് കൊണ്ട് കാര്യമില്ലെന്നും   ചെയർമാൻ ന്യൂസ് അവറിൽ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ