കോഴിക്കോഴ: കെ എം മാണി നൽകിയ ഹർജി ഹൈക്കോടതി തള്ളി

Published : Oct 04, 2016, 08:59 AM ISTUpdated : Oct 05, 2018, 12:44 AM IST
കോഴിക്കോഴ: കെ എം മാണി നൽകിയ ഹർജി ഹൈക്കോടതി തള്ളി

Synopsis

ധനമന്ത്രിയായിരിക്കെ കോഴി ഇറക്കുമതിയില്‍ മാണി നികുതി ഇളവ് നല്‍കുന്നതിന് ഇടപെട്ടിട്ടുളളതില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. കോഴി നികുതിയ്ക്ക് സ്റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണ്.ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ വിജിലൻശ് അന്വേഷണത്തില്‍ ഇടപൊനാകില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ കണ്ണും കാതും തുറന്നും അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.കെ എം മാണിയുടെ ഹര്‍ജി സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഖജനാവിന് നഷ്ടം വരുത്തിവയ്ക്കാൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന മാണിയുടെ വാദവും കോടതി തള്ളി. എഫ്ഐആർ ദുരുദ്ദേശ്യപരവും വ്യക്തിവിരോധം തീർക്കാനും ഉള്ളതുമാണെന്നുമാണ് മാണി ഹര്‍ജിയില്‍ വാദിച്ചത്. 

കോഴി ഫാം ഉടമകള്‍ നല്‍കിയ ഹര്‍ജിയും തള്ളി. അനധികൃതമായി നികുതിയിളവ് നല്‍കിയതിലൂടെ ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കേസ്. മാണിയുടെ ഹർജിയിൽ കഴിഞ്ഞ ദിവസം വിജിലൻസ് മറുപടി നൽകിയിരുന്നു. മന്ത്രിയായിരുന്ന കാലത്ത് മാണി ഇതിനായി വഴിവിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്നുമാണ്  വിജിലൻസ് കോടതിയെ അറിയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജാതിയും മതവും രാഷ്ട്രീയവും സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും നിലനിൽപിനും പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; മല്ലികാ സുകുമാരൻ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം