ഐഎഎസുകാര്‍ കൂട്ട അവധിയില്‍; മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

Web Desk |  
Published : Jan 09, 2017, 01:42 AM ISTUpdated : Oct 05, 2018, 03:28 AM IST
ഐഎഎസുകാര്‍ കൂട്ട അവധിയില്‍; മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

Synopsis

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ന്  കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. സമരത്തിലുള്ളവരുമായി  രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സര്‍ക്കാറിന് കടുത്ത തലവേദനയാകുന്നതിനിടെയാണ് അവധിയെടുത്തുള്ള പ്രതിഷേധവും. കാഷ്വല്‍ ലീവെടുത്തുള്ള അവധിക്കാണ് അസോസിയേഷന്റെ ആഹ്വാനമെന്നതിനാല്‍ അപേക്ഷയില്‍ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അനുമതി ആവശ്യമില്ല. സമരക്കാരുമായി മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജേക്കബ് തോമസിനെതിരായ ആക്ഷേപങ്ങളും പരാതികളും അസോസിയേഷന്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കും. എന്നാല്‍ ജേക്കബ് തോമസിനെ മുഖ്യമന്ത്രി പതിവ് പോലെ കൈവിടാനിടയില്ല. ഒരു ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ഗുരുതര ആക്ഷേപങ്ങളുമായി രംഗത്തെത്തിയത് സര്‍ക്കാറിന് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ചേരിപ്പോരില്‍ തുടക്കം മുതല്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന പരാതിയും അസോസിയേഷനുണ്ട്. അവസരം മുതലെടുത്ത് പ്രതിപക്ഷം തമ്മിലടിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന ആരോപണവുമായി രംഗത്തുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; വാഹനത്തിൽ മറ്റൊരു കാറിടിച്ചെന്ന് ദൃക്‌സാക്ഷികൾ
യുഎസ് സൈനികർ കൊല്ലപ്പെടാതിരിക്കാൻ പ്രയോഗിച്ച തന്ത്രം വിനയായി; അമേരിക്കയുടെ കൈയ്യിലുണ്ടായിരുന്ന ദീർഘദൂര മിസൈലുകളിൽ ഭൂരിഭാഗവും തീർന്നു!