നാട്ടുകാർ ഓടിക്കൂടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ ഉതുപ്പും അന്നമ്മയും അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചി: എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച് അയൽവാസി. ഉതുപ്പ്-അന്നമ്മ ദമ്പതികൾക്കാണ് പരിക്കേറ്റത്. പ്രതി ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പത്തരയോടെയാണ് സംഭവമുണ്ടാകുന്നത്. ഇവരുടെ വീട്ടിൽ നിന്ന് കൃഷിക്ക് മരുന്നിന് ഉപയോ​ഗിക്കുന്ന ഒരു സ്പ്രേയർ നഷ്ടപ്പെട്ടുപോയിരുന്നു. അയൽവാസിയായ ജോസ് കൊണ്ടുപോയി എന്നാണ് ഉതുപ്പ് വിശ്വസിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഉതുപ്പ് ജോസിനെ കണ്ടപ്പോൾ ഇത് ചോദിച്ചു. ഇതിന് പിന്നാലെയാണ് തർക്കമുണ്ടാകുന്നത്. കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോ​ഗിച്ച് ജോസ് വെട്ടുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റത്. നാട്ടുകാർ ഓടിക്കൂടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ ഉതുപ്പും അന്നമ്മയും അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

YouTube video player