മദ്യനയം ജനഹിതമറിഞ്ഞ ശേഷമെന്ന് എക്സൈസ് മന്ത്രി

By Web DeskFirst Published Jun 25, 2016, 12:34 PM IST
Highlights

തിരുവനന്തപുരം: മദ്യനയത്തിൽ തീരുമാനം ജനഹിതമറിഞ്ഞ ശേഷമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ.  മദ്യവർജ്ജനമെന്ന എൽഡിഎഫ് നയത്തിന് ജനം തെരഞ്ഞെടുപ്പിലൂടെ അംഗീകാരം നല്‍കിയതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മദ്യനയം തിരുത്തുമെന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപനം മദ്യലോബിക്കുള്ള പ്രത്യുപകാരമാണെന്നായിരുന്നു സുധീരന്‍റെ മറുപടി.

കരട് മദ്യനയം തയാറായാൽ അത് ചർച്ചയ്ക്കായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. പ്രതികരണം അറിഞ്ഞ ശേഷം അന്തിമ തീരുമാനം. യുഡിഎഫ് ബാറുകൾ അടയ്ക്കുകയല്ല, ചില ബാറുകളിലെ വിദേശമദ്യവിൽപന നിർത്തുകയാണ് ചെയ്തത്. അപ്പോള്‍ ബിയർ, വൈൻ ഉപഭോഗം കൂടി. അതും ലഹരിയല്ലെയെന്നാണ് എക്സൈസ് മന്ത്രിയുടെ ചോദ്യം

യുഡിഎഫ് സർക്കാരിന്‍റെ മദ്യനയം കൊണ്ട് ഗുണമുണ്ടായില്ലെന്ന വിലയിരുത്തലിന് അടിസ്ഥാനില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ നിലപാട്. ബാറുകൾ അടച്ചുപൂട്ടിയ ശേഷം വിദേശമദ്യത്തിന്‍റെ വിൽപനയിൽ കുറവുണ്ടായെന്നും സുധീരന്‍

യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയവും നിയന്ത്രണങ്ങളും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നതാണ് ഇടതു സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ .ഇക്കാര്യത്തില്‍ പുനപരിശോധന ഉണ്ടാകുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

click me!