കൊടും ചൂട് തുടരുന്നു; മെയ് അഞ്ച് വരെ ചൂട് തുടരും

Published : Apr 30, 2016, 01:56 PM ISTUpdated : Oct 05, 2018, 03:09 AM IST
കൊടും ചൂട് തുടരുന്നു; മെയ് അഞ്ച് വരെ ചൂട് തുടരും

Synopsis

പാലക്കാട്, കണ്ണൂർ, പുനലൂർ എന്നിവിടങ്ങളിലെ കൊടുംചൂട് 40 ഡിഗ്രിസെല്‍ഷ്യസിന് മുകളില്‍ മെയ് അഞ്ചുവരെ തുടരും. സംസ്ഥാനത്തെ മറ്റ് ചിലസ്ഥലങ്ങളിലും ഇതേ അവസ്ഥതുടരാനാണ് സാധ്യതയെന്ന് ദുരന്തനിവാരണ വിഭാഗത്തിന്‍റെ  മുന്നറിയിപ്പില്‍ പറയുന്നു.കൊടും ചൂട് കണക്കിലെടുത്ത് രാവിലെ പതിനൊന്ന് മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെ പൊതുനിരത്തില്‍ യാത്രചെയ്യുന്നവർക്ക് കർശന നിർദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. 

മദ്ധ്യഇന്ത്യയില്‍ കരപ്രദേശത്ത് രൂപെകൊണ്ട  പ്രത്യേക പ്രതിഭാസമായ വിപരീതചുഴിയാണ്  കാരണമെന്ന് കലാവസ്ഥ വിദഗ്ദർ പറയുന്നു.ഇത് മൂലം കരയില്‍ നിന്നും കടലിലേക്കുള്ള വായുസാഞ്ചാരം കുറഞ്ഞത് കൊടും ചൂടിന് വഴിവച്ചുവെന്നും പറയുന്നു.

സൂര്യതപം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാനുള്ള സംവിധാനം ഒരുക്കണമെന്നും ദുരന്തനിവാരണ വിഭാഗം നിർദ്ദേശം നല്‍കിയിടുണ്ട്.അതേസമയം തെക്കൻകേരളത്തില്‍ മഴമേഘങ്ങള്‍ ആകാശത്ത് എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോർട്ടില്‍ പറയുന്നു.

മെയ് രണ്ടിന് ശേഷം തെക്കൻ കേരളത്തില്‍ ഏറണാകുളംവരെയും മെയ് അഞ്ചിന് ശേഷം സംസ്ഥാനത്ത് വ്യാപകയായും മഴലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ്കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യത്തെ വിമാന സര്‍വീസ് താറുമാറാക്കിയ സംഭവം, ഇന്‍ഡിഗോക്ക് പിഴയിട്ട് കേന്ദ്ര സര്‍ക്കാര്‍
20 ഇം​ഗ്ലീഷ് പുസ്തകങ്ങൾ, അരുന്ധതി റോയ് മുതൽ ഇന്ദു​ഗോപൻ വരെ; തിരക്കുകൾക്കിടയിലും 2025ൽ 60 പുസ്തകങ്ങൾ വായിച്ചെന്ന് സതീശൻ