ബിഷപ്പിനെതിരെ പരാതി: കന്യാസ്ത്രീയെ ഒറ്റപ്പെടുത്താന്‍ ശ്രമം

Web Desk |  
Published : Jul 02, 2018, 06:24 AM ISTUpdated : Oct 02, 2018, 06:43 AM IST
ബിഷപ്പിനെതിരെ പരാതി: കന്യാസ്ത്രീയെ ഒറ്റപ്പെടുത്താന്‍ ശ്രമം

Synopsis

കന്യാസ്ത്രീക്കെതിരെ മിഷനറീസ് ഓഫ് ജീസസ് അന്വേഷണ സംഘത്തിന് പരാതി നൽകി അച്ചടക്കനടപടി എടുത്തതിലെ വൈരാഗ്യമാണ് പരാതിക്കാധാരമെന്ന് ആക്ഷേപം

ദില്ലി: ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ  അവർ അംഗമായ സന്യാസിനിസമൂഹത്തിലെ ഒരു വിഭാഗം രംഗത്ത്.  അച്ചടക്കനടപടി എടുത്തതിനാലാണ് ബിഷപ്പിനെതിരെ പരാതി  നൽകിയതെന്ന് കാണിച്ച് ഇവർ അന്വേഷണസംഘത്തിന്  കത്ത് നൽകി. ഒത്തുതീർപ്പ് ശ്രമങ്ങൾ പാളിയതിനെ തുടർ‍ന്നാണ് ഇവർ കന്യസ്ത്രീക്കെതിരെ പൊലീസിനെ സമീപിച്ചത്.  കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് എടുത്തേക്കും

ജലന്ധർ ബിഷപ്പിന് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് എന്ന സന്നാസി സമൂഹത്തിലെ കന്യാസ്ത്രീകളാണ് അന്വേഷണസംഘതലവനായ വൈക്കം ഡിവൈഎസ്പിക്ക് കത്ത് നൽകിയത്. മദർ സുപ്പീരിയ‍ർ സ്ഥാനത്ത് മാറ്റിയതാണ് ആരോപണത്തിന് പിന്നിലെന്ന് ഇവർ അന്വേഷണസംഘത്തിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.  രണ്ട് ദിവസം മുൻപ് കോട്ടയത്തെത്തിയ ഇവർ കന്യാസ്ത്രീയുമായ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് സൂചന. 

ആരോപണമുന്നയിച്ച കന്യാസ്ത്രീക്കൊപ്പം മഠത്തിലെ ഒരു വിഭാഗം കൂടി നിന്നതോടെ ഇവരുടെ അനുര‍ജ്ഞനശ്രമം പാളി. ക‍ർദ്ദിനാൾ ആലഞ‌്ചേരിക്ക് പരാതി കൊടുത്ത കന്യാസ്ത്രീ സ്വന്തം സഭയിൽ പരാതി നൽകിയില്ലെന്നും ഇവർ ആരോപിച്ചു. കന്യാസ്ത്രീയെ കാണാനുള്ള ശ്രമം തുടരുമെന്നും ഇവർ വ്യക്തമാക്കി. കന്യാസ്ത്രീയിൽ നിന്നും വിശദമായി മൊഴിയെടുത്ത പ്രത്യേകസംഘം ബിഷപ്പിൽ നിന്ന് മൊഴിയെടുക്കാൻ രണ്ട് ദിവസത്തിനകം ജലന്ധറിലേക്ക് പോകുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്
'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം