
മോസ്‌കോ: ക്രൊയേഷ്യ- ഡെന്‍മാര്‍ക്ക് ഇത്രത്തോളം വൈകാരിക നിറഞ്ഞ മത്സരം അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടാവില്ല. ഗ്രൗണ്ടില്‍ മാത്രമല്ല, ഗ്യാലറിയിലും ആ വൈകാരികത കാണാമായിരുന്നു. അതിന്റെ കാരണം ഒരച്ഛനും മകനുമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ ഗോള്‍ കീപ്പര്‍ പീറ്റര്‍ ഷ്മീഷെല്‍ ഗ്യാലറിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ കാസ്പര്‍ ഷ്മീഷെല്‍ ഡെന്‍മാര്‍ക്കിന്റെ ജേഴ്‌സിയില്‍ ഗോല്‍ കീപ്പറായിരുന്നു.
മകന്‍ ഓരോ സേവ് നടത്തുമ്പോഴും ഇരിപ്പിടത്തില്‍ നിന്ന് പീറ്റര്‍ ആവേശത്തോടെ ചാടി എഴുന്നേല്‍ക്കുന്നുണ്ടായിരുന്നു. മത്സരത്തിന്റെ അധിക സമയത്തെ രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്ക് ആദ്യ പെനാല്‍റ്റി വഴങ്ങി. പന്ത് വലയിലെത്തിയാല്‍ ഷൂട്ടൗട്ടിന്റെ സഹായം കൂടാതെ തന്നെ ക്രൊയേഷ്യക്ക് ക്വാര്‍ട്ടറില്‍ കടക്കാമായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡ് മധ്യനിരതാരം ലൂക്കാ മോഡ്രിച്ചിന്റെ പെനാല്‍റ്റി ഇടതു ഭാഗത്തേയ്ക്ക് ചാടി കാസ്പര്‍ രക്ഷപ്പെടുത്തി. ഡെന്‍മാര്‍ക്കിന്റെ മോഹങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് ആ രക്ഷപ്പെടുത്തലായിരുന്നു. പീറ്റര്‍ ഗ്യാലറിയില്‍ അഭിമാനം കൊണ്ടു.
പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ട്. ആദ്യ കിക്കെടുത്ത ഡെന്‍മാര്‍ക്കിന്റെ മികച്ചതാരം എറിക്‌സണ് ഗോളാക്കാന്‍ സാധിച്ചില്ല. എന്നാല്‍ കാസ്പര്‍ ഒരിക്കല്‍കൂടി രക്ഷകനായി. ക്രൊയേഷ്യന്‍ താരം മിലന്‍ ബദേല്‍ എടുത്ത് കിക്ക് കാസ്പര്‍ രക്ഷപ്പെടുത്തി. അടുത്ത രണ്ട് കിക്കുകളും ഇരു ടീമുകലും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-2. ഇനി അവശേഷിക്കുന്നത്. രണ്ട് കിക്കുകള്‍ മാത്രം.
ലസ്സേ സ്‌കോണാണ് ഡെന്‍മാര്‍ക്കിന്റെ നാലാം കിക്കെടുത്തത്. എന്നാല്‍ ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിച്ച് ഒരിക്കല്‍കൂടി പെനാല്‍റ്റി കുത്തിയകറ്റി. വീണ്ടും ഡെന്മാര്‍ക്കിന്റെ പ്രതീക്ഷ കാസ്‌പെറില്‍ മാത്രം. ഇത്തവണ പിവാരിചിന്റെ പെനാള്‍ട്ടി അതി ഗംഭീര സേവിലൂടെ കാസ്പര്‍ രക്ഷപ്പെടുത്തി. മത്സരത്തില്‍ ഒന്നാകെ കാസ്പറിന്റെ മൂന്നാം പെനാള്‍ട്ടി സേവ്.
എങ്കിലും ഡെന്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അടുത്ത കിക്കെടുത്തത് നിക്കൊളായ് ജോര്‍ഗന്‍സെന്‍. സുബാസിച്ച് മൂന്നാമത്തെ കിക്കും കുത്തിയകറ്റി. ഇനി ബാക്കിയുള്ളത് ഒരു കിക്ക് മാത്രം. ബാഴ്‌സലോണയുടെ മധ്യനിര താരം റാകിടിച്ചാണ് കിക്കെടുക്കുന്നത്. കാസ്പറില്‍ പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ റാകിയുടെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍വര കടുക്കുമ്പോഴേക്കും ക്രൊയേഷ്യന്‍ താരങ്ങള്‍ ആഹ്ലാദം തുടങ്ങിയിരുന്നു. നിരാശനായി കാസ്പര്‍ പുല്ലില്‍ മുഖം അമര്‍ത്തി കിടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam