ചോദ്യം ചെയ്യലില്‍ കൂസലില്ലാതെ സൗമ്യ; ഒടുവില്‍ അവിഹിതം കൊലയിലേക്ക് നയിച്ചെന്ന് കുറ്റസമ്മതം

Web Desk |  
Published : Apr 25, 2018, 07:47 AM ISTUpdated : Jun 08, 2018, 05:42 PM IST
ചോദ്യം ചെയ്യലില്‍ കൂസലില്ലാതെ സൗമ്യ; ഒടുവില്‍ അവിഹിതം കൊലയിലേക്ക് നയിച്ചെന്ന് കുറ്റസമ്മതം

Synopsis

ചോദ്യം ചെയ്യലില്‍ കൂസലില്ലാതെ സൗമ്യ; ഒടുവില്‍ അവിഹിതബന്ധം കൊലപാതകത്തിലെത്തിച്ചെന്ന് കുറ്റസമ്മതം

കണ്ണൂര്‍: രണ്ട് യുവാക്കൾക്കൊപ്പം രാത്രിയിൽ വീട്ടിനുള്ളിൽ മോശം സാഹചര്യത്തിൽ അമ്മയെ കണ്ടതോടെ ഭയന്ന് നിലവിളിച്ച എട്ട് വയസുകാരിയായ മകൾ ഐശ്വര്യയെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ഇതോടെ അവിഹിത ബന്ധത്തെ കൂടുതൽ ശക്തമായി  എതിർത്ത മാതാപിതാക്കളോടായി പക. 

മാർച്ചിൽ കറിയിൽ വിഷം കലർത്തി അമ്മ കമലയെയും ഏപ്രിൽ മാസത്തിൽ രസത്തില്‍ വിഷം ചേർത്ത് അച്ഛനെയും ഇല്ലാതാക്കി. പുറമെ ഉള്ളവരുടെ സഹായവും ലഭിച്ചു. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ താനൊഴികെ വീട്ടിൽ ബാക്കി ഉള്ളവരെ മുഴുവൻ ഇല്ലാതാക്കിയ കഥ സൗമ്യ വിവരിച്ചത് ഇങ്ങനെയാണ്. 

അവിഹിത ബന്ധം എതിർത്തതിന്റെ പേരിലായിരുന്നു കൊലപാതകങ്ങൾ എല്ലാം. ആദ്യം ചോദ്യം ചെയ്യലിൽ കൂസലില്ലാതെ ഇരുന്ന സൗമ്യ, ഫോൺ രേഖകളുടെ സഹായത്തിലും ബന്ധമുള്ള മൂന്ന് യുവാക്കളെ,   ഒരുമിച്ചിരുത്തിയും ഉള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ പതറി. മൂന്ന് കൊലപാതകങ്ങളിലും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി

മുൻപ് സൗമ്യയെ ഇതേരീതിയിൽ വിഷം നൽകി കൊലപ്പെടുത്താൻ മുൻ ഭർത്താവ് ശ്രമിച്ചിരുന്നു. ഇങ്ങനെയാണ് വിഷം പ്രയോഗിക്കുന്ന രീതി സൗമ്യക്ക് മനസിലായത്. വിഷം നല്‍കിയ ശേഷം ശരീരത്തിൽ വ്യാപിക്കാൻ അച്ഛനെയും അമ്മയെയും മകളെയും സൗമ്യ ധാരാളം വെള്ളം കുടിപ്പിച്ച് മരണം ഉറപ്പാക്കി. 

മരിച്ച മകൾ ഐശ്വര്യയുടെ രാസപരിശിധന ഫലം ഇന്ന് എത്തും. അതിനു മുൻപേ പ്രതി കുറ്റം സമ്മതിച്ചത് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. ഇനി സൗമ്യയെ സഹായിച്ചവർ അടക്കം കൂടുതൽ പേരുടെ അറസ്റ്റിലേക്ക് അന്വേഷണം നീളും. ഓട്ടോ ഡ്രൈവറും, ഒരു കമ്പനി ഉടമയും അടക്കമുള്ളവർ പോലീസിന്റെ വലയിലാണ്. സൗമ്യയുടെ കുറ്റസമ്മതം അറിഞ്ഞതോടെ തകർന്ന നിലയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എയർ ഇന്ത്യ പൈലറ്റിൻ്റെ ക്രൂരത! ഏഴ് വയസുകാരി മകൾ നോക്കിനിൽക്കെ യാത്രക്കാരനായ അച്ഛനെ മർദിച്ചു; ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി
പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി