സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കം

Web Desk |  
Published : Apr 25, 2018, 07:07 AM ISTUpdated : Jun 08, 2018, 05:42 PM IST
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കം

Synopsis

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കം

കൊല്ലം: സിപിഐയുടെ 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. കോണ്‍ഗ്രസ് ഉള്‍പ്പടെ മതേതര കക്ഷികളുമായി ധാരാണയാകാമെന്ന രാഷ്ട്രീയ സാഹര്യമാണ് നിലവിലുള്ളതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം എടുത്ത നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ ഇടത് മതേരതര കക്ഷികളുടെ വിശാലമായ മുന്നണിയെന്ന സിപിഐയുടെ കാഴ്ചപ്പാടിനെ ആദ്യം ശക്തമായി എതിര്‍ത്തിരുന്ന സിപിഎം ഇപ്പോള്‍ ചെറുതായൊന്ന് അയഞ്ഞിരിക്കുന്ന സാഹചര്യവുമുണ്ട്. തങ്ങളുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് എന്നൊരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നതെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയാകും. 

പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പതാക കൊടിമര ജാഥകള്‍ ഇന്ന് വൈകിട്ടോടെ കൊല്ലത്തെത്തും.സികെ ചന്ദ്രപ്പൻ നഗറില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പതാക ഉയര്‍ത്തും.നാളെ രാവിലെ 11 മണിക്കാണ് പ്രതിനിധി സമ്മേളനം തുടങ്ങുക.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.വൈകിട്ട് മൂന്ന് മണിക്ക് കരട് രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും.ഞാറാഴ്ച രാവിലെ പുതിയ ദേശീയ കൗണ്‍സിലിനെയും ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും. ശേഷം ലക്ഷം ചുവപ്പ് വോളണ്ടിയര്‍മാരെ അണിനിരത്തി പൊതുസമ്മേളനം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ