കേരള പൊലീസിന്‍റെ മത്സരം ഇനി ന്യൂയോർക്ക് പൊലീസുമായി

Published : Aug 15, 2018, 10:51 AM ISTUpdated : Sep 10, 2018, 01:50 AM IST
കേരള പൊലീസിന്‍റെ മത്സരം ഇനി ന്യൂയോർക്ക് പൊലീസുമായി

Synopsis

ഇനി കേരള പൊലീസിന്‍റെ മത്സരം ന്യൂയോർക്ക് പൊലീസുമായി. രാജ്യത്തേറ്റവും കൂടുതൽ പേർ പിന്തുടരുന്ന  കേരള പൊലീസിന്‍റെ ഫെയ്സ് ബുക്ക് പേജിനു മുന്നിലുള്ളത്  ന്യൂയോർക്ക് പൊലീസിന്‍റെ പേജ് മാത്രം. സേനക്കുണ്ടായ അഭിമാന നേട്ടം കേക്ക് മുറിച്ച് പൊലീസ് ട്രോളർമാർക്കൊപ്പം ഡിജിപി ആഘോഷിച്ചു.

തിരുവനന്തപുരം: ഇനി കേരള പൊലീസിന്‍റെ മത്സരം ന്യൂയോർക്ക് പൊലീസുമായി. രാജ്യത്തേറ്റവും കൂടുതൽ പേർ പിന്തുടരുന്ന  കേരള പൊലീസിന്‍റെ ഫെയ്സ് ബുക്ക് പേജിനു മുന്നിലുള്ളത്  ന്യൂയോർക്ക് പൊലീസിന്‍റെ പേജ് മാത്രം. സേനക്കുണ്ടായ അഭിമാന നേട്ടം കേക്ക് മുറിച്ച് പൊലീസ് ട്രോളർമാർക്കൊപ്പം ഡിജിപി ആഘോഷിച്ചു.

സോഷ്യൽ മീഡിയ സെല്ലും സെല്ലിലെ പൊലീസ് ട്രോളർമാരും ഇറങ്ങിയതോടെയാണ് നവമാധ്യങ്ങളിൽ കേരള പൊലീസിന്‍റെ ഗ്രാഫ് ഉയർന്നത്. കീക്കി ഗെയ്മിനെതിരെ പൊലീസ് സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ വീഡിയോ പത്ത്  ലക്ഷം പേർ കണ്ടു കഴിഞ്ഞു. പിന്നാലെ അടുത്ത നേട്ടം. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന പൊലീസ് ഫേസ്ബുക്ക് പേജെനെന ബഹുമതി. ബംഗല്ലൂരും ട്രാഫിക് പൊലീസിൻറെ ഫേസ്ബുക്ക് പേജിനെയാണ് മറികടന്നത്. ബംഗ്ളൂരു  പൊലീസിന്‍റെ എഫ് ബി പേജ് പിന്തുടരുന്നത് ആറു ലക്ഷത്തി 20,000. ആറു ലക്ഷത്തിയമ്പതിനായിരം പേരാണ് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് ഇപ്പോള്‍ പിന്തുടരുന്നത്.

ട്രോൾ രീതിയിൽ പൊതുജനങ്ങളുമായി കൂടുതൽ അടുത്തിടപെഴകുക എന്ന നയമാണ് പ്രധാനമായും ഈ പേജിലൂടെ കേരള പൊലീസ് സ്വീകരിച്ചത്. അത് വിജയത്തിലെത്തുകയും ചെയ്തിരുന്നു.  സീനിയർ സിവിൽ പൊലീസ് ഓഫീസർ കമൽ നാഥ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.എസ്. ബിമൽ, പി. എസ്. സന്തോഷ്, ബി.ടി. അരുൺ, ബി.എസ്. ബിജു എന്നിവരാണ് കേരളാ പൊലീസ് ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിന് പിന്നില‍ പ്രവര്‍ത്തിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം: 'അന്ത്യ അത്താഴത്തെ വികലമാക്കി'; ജില്ല കളക്ടർക്ക് പരാതി
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം; ജനുവരി 14 മകരവിളക്ക്, ജനുവരി 19ന് രാത്രി 11 വരെ ദർശനം