വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

Published : Aug 06, 2018, 09:31 PM IST
വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തും; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

Synopsis

ഇമേജ് - വീഡിയോ ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വാട്സ്ആപ്പിൽ ഡിപിയായി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് കരുതലോടെ വേണമെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസയോഗ്യമല്ലാത്ത ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യതയും നിലനില്ക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം ഇമേജ് / വീഡിയോ ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണെന്നും കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലും കുറിപ്പ് നല്‍കിയിട്ടുണ്ട്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്‌സാപ്പില്‍ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസയോഗ്യമല്ലാത്ത ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യതയും നിലനില്ക്കുന്നുണ്ട്. ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വേളയില്‍പരമാവധി പേര്‍ ഇത് ഉപയോഗിക്കും എന്ന് ഉറപ്പുളളത് കൊണ്ടാണ് അവ പ്രചരിപ്പിക്കപ്പെടുന്നതും. ആയതിനാല്‍ ഇത്തരം ഇമേജ് / വീഡിയോ ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാനും രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുവാനും നാം എന്നും പ്രതിജ്ഞാബദ്ധരാണ്. നാം നെഞ്ചിലേറ്റുന്ന ദേശസ്‌നേഹത്തിന്റെ തിളക്കം കുറയാൻ ഇത്തരം സംഭവങ്ങള്‍ കാരണമാകരുത്. വ്യാജസന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നമുക്ക് ജാഗ്രത പാലിക്കാം. ഈ വിഷയത്തില്‍ കേരള പോലീസിന്റേതെന്ന് സൂചിപ്പിക്കുന്ന പ്രതികരണം തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇ കൃഷ്ണദാസിനെ അവസാന നിമിഷം വെട്ടി; പാലക്കാട് ന​ഗരസഭയിൽ ബിജെപി ചെയർമാൻ സ്ഥാനാർഥി പി സ്മിതേഷ്, ടി. ബേബി വൈസ്. ചെയർപേഴ്സൺ
പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതം: എം വി ​ഗോവിന്ദൻ