നാല് എഡിജിപിമാരെ ഡിജിപിമാരാക്കാന്‍ ശുപാര്‍ശ

Published : Sep 01, 2017, 06:34 AM ISTUpdated : Oct 05, 2018, 02:33 AM IST
നാല്  എഡിജിപിമാരെ ഡിജിപിമാരാക്കാന്‍ ശുപാര്‍ശ

Synopsis

തിരുവനന്തപുരം: 1987 ബാച്ചിലെ നാല്  എഡിജിപിമാരെ ഡിജിപിമാരാക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തു. നളിനി നെറ്റോ വിരമിക്കുന്നതിന് മുമ്പാണ് സ്ക്രീംനിംഗ് കമ്മിറ്റി കൂടി ശുപാർ‍ശ ചെയ്തത്.  നേരത്തെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയവരുടെ നിയമനംതന്നെ കേന്ദ്രം അംഗീകരിക്കാത്തപ്പോഴാണ് പുതിയ ശുപാർശ.

ചീഫ് സെക്രട്ടറി. ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവർ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റിയാണ് എഡിജിപിമാരുടെ സ്ഥാനകയറ്റത്തിന് ശുപാ‍ർശ  ചെയ്തത്. ഓരോ ഉദ്യോഗസ്ഥൻറെ പ്രവ‍ർത്തന മികവും വിജിലൻസ് റിപ്പോർട്ടമെല്ലാം പരിശോധിച്ചശേഷമാണ് സമിതി ശുപർ‍ശ നൽകുന്നത്. 1987 ബാച്ചിലെ നാല് എഡിജിപിമാരെയാണ് സ്ഥാനകയറ്റത്തിന് 29ന് ചേർന്ന യോഗം ശുപാർശ ചെയ്തിരിക്കുന്നത്. ടോമി ജെതച്ചങ്കരി., ശ്രീലേഖ, അരുണ്‍കുമാർ സിൻഹ, സുധേഷ് കുമാർ എന്നിവരെയാണ് ശുപാർ‍ശ ചെയ്തത്. നളിനിനെറ്റോ വിമരമിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് നടത്തിയ സ്ക്രീംനിംഗ് കമ്മിറ്റിയെയാ കുറിച്ചാണ് ഇപ്പോള്‍ സേനയിലെ മുറമുറുപ്പ്. സ്ക്രീനിംഗം കമ്മിറ്റി ചേരുന്നതിനെ ആദ്യഗട്ടത്തിൽ ഡിജിപിയും എിർത്തിരുവെന്നാണ് വിവരം.

സംസ്ഥാനത്തിന് അനുവദിച്ച നാല് ഡിജിപി തസ്തികക്ക് പുറമേ മറ്റ് നാല് ഉദ്യോഗസ്ഥർക്കു കൂടി സർക്കാർ ഡിജിപിയായ സ്ഥാന നൽകിയിട്ടുണ്ട്.  1986 ബാച്ചിലെ ഐപിഎസു കാരർക്ക് ഡിജിപിയായി നിയമനം നൽകിയത് ഇപ്പോഴും കേന്ദ്രം അംഗീകരിച്ചില്ല. ഇനി ഒഴിവു വരുന്ന മുറക്കായിരിക്കും വും ഇവരുടെ നിയമനത്തിന് കേന്ദ്രം അനുമതി നൽകുക. നിലവിസെ നാല് ഡിജിപിമാരിൽ ആറെങ്കിലും കേന്ദ്ര ഡെപ്യൂട്ടിഷനിലേക്ക് പോയാൽ മാത്രമേ മറ്റൊരു എഡിജിപിക്ക് സ്ഥാനകയറ്റവും ലഭിക്കുകയുള്ളൂ. ഈ സാചര്യത്തിൽ പഴയ ചീഫ് സെക്രട്ടറി വിരമിക്കുന്നതിന് മുമ്പ് യ.ോഗം ചേർന്ന് വിജിലൻസ് കുറ്റപത്രം സമർ‍പ്പിക്കുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന ടോമിൻ തച്ചങ്കരിക്കുവേണ്ടിയാണെന്നാണ് ആക്ഷേപം. പക്ഷെ ഇതേ കേസ് നിലനിഷക്കുമ്പോള്‍ നേരത്തെയും തച്ചങ്കരിക്ക് സ്ഥാനകയറ്റം നൽകിയിട്ടുള്ളതാണെന്നും ഇപ്പോള്‍ ശുപാർശ നൽകിയതിൽ തെറ്റില്ലെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം