
ദില്ലി: കശാപ്പ് നിയന്ത്രണത്തിനുള്ള കേന്ദ്ര വിജ്ഞാപനം മറികടക്കാൻ നിയമനിർമ്മാണ സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. നിയമവശങ്ങളടക്കം ചർച്ച ചെയ്യാൻ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ ആണ് സര്‍ക്കാരിന്‍റെ നീക്കം. മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജുവും മുഖ്യമന്ത്രിയുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സര്‍വ്വകക്ഷി യോഗത്തിന്‍റെ തീയതി തീരുമാനിക്കുമെന്നാണ് സൂചന.
കേന്ദ്രവിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിഷയത്തില്‍ കൂട്ടായ തീരുമാനത്തിന് തയ്യാറെന്ന് കോൺഗ്രസും വ്യക്തമാക്കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് യോഗം വിളിച്ചു ചേർക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. അതേസമയം, കശാപ്പ് നിയന്ത്രണത്തിനെതിരെ യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam