
മുണ്ടക്കയം: യുവതിയെ പീഡിപ്പിച്ച കാമുകനും മൂന്നു സുഹൃത്തുക്കളും അറസ്റ്റില്‍.പൂഞ്ഞാര്‍ പെരിങ്ങളം ഓഴാങ്കല്‍ എം.അനീഷ്, സുഹൃത്തുക്കളായ മൂന്നിലവ് കാനവരക്കല്‍ കെ.യു.അനൂപ് , പെരിങ്ങളം കുളത്തുങ്കല്‍ കണ്ണന്‍ , അനീഷിന്റെ ബന്ധുവായ ഓഴാങ്കല്‍ എസ്.അനീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ എം.അനീഷുമായി 19കാരി ഫോണ്‍ വിളിയിലൂടെയാണ് ഒരുമാസം മുന്‍പു പ്രണയത്തിലായത്. യുവതിയുടെ കൂട്ടുകാരിയുമായി അനീഷ് ആദ്യം പ്രണയത്തിലായിരുന്നു. പരാതിക്കാരിയായ യുവതിയുടെ ഫോണില്‍ നിന്നു കൂട്ടുകാരി നേരത്തേ അനീഷിനെ വിളിച്ചിരുന്നു.
പിന്നീട് ഈ നമ്പറിലേക്ക് അനീഷ് വിളിച്ച് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. കഴിഞ്ഞ 30ന് എം.അനീഷും സുഹൃത്തായ അനൂപും ചേര്‍ന്നു രാത്രിയില്‍ യുവതിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു പീഡിപ്പിച്ചു. ഈ സമയം അനൂപ് ഫോണില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി. ചിത്രങ്ങള്‍ കാണിച്ച് അനൂപും പീഡിപ്പിച്ചു.
തുടര്‍ന്നു വ്യാഴാഴ്ച രാത്രിയില്‍ അനീഷ് സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും അനൂപിനെയും കൂട്ടി യുവതിയെ രാത്രിയില്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി കാറില്‍ കൊണ്ടുപോവുകയും ഇളംകാട് എസ് വളവിനു സമീപമുള്ള പഴയ വിറകുപുരയില്‍ സംഘം ചേര്‍ന്നു പീഡിപ്പിക്കുകയും ചെയ്തു. ഇതേസമയം യുവതിയെ വീട്ടില്‍ കാണാതായതോടെ മാതാവ് അയല്‍വാസികളെ വിവരം അറിയിക്കുകയും സമീപപ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ വീടിനു സമീപത്തെ റോഡില്‍ നിന്നു നാട്ടുകാര്‍ കണ്ടെത്തി.
ഈ സമയം ഇവിടെ നിന്നു കടന്നുപോയ കാര്‍ നാട്ടുകാര്‍ കാണുകയും കാറിന്‍റെ നമ്പര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു.പൊലീസ് കാറിലുണ്ടായിരുന്നവരെ പിടികൂടി ചോദ്യംചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.
അനീഷിന്റെ കാറും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam