
തിരുവനന്തപുരം: 6000 കോടി രൂപയുടെ അധിക വായ്പയ്ക്ക് അനുമതി തേടി ധനമന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു . ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിന് കിഫ്ബി വഴിയെടുത്ത വായ്പ സംസ്ഥാനത്തിന്റെ കട പരിധിയിൽ നിന്ന് വെട്ടിക്കുറച്ചിരുന്നു. ഈ വകയിലാണ് അധിക വായ്പ ആവശ്യപ്പെടുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്ക് ഗ്യാരണ്ടിയായി ഗ്യാരണ്ടി റിഡംഷൻ ഫണ്ട് രൂപീകരിക്കണമെന്ന് നിർദ്ദേശം പാലിക്കാത്തതിനാൽ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്ന് 3323 കോടി കേന്ദ്രം വെട്ടി കുറച്ചിരുന്നു. ജി.ആർ ഫണ്ട് രൂപീകരിച്ച സാഹചര്യത്തിൽ ഈ തുക കടമെടുക്കാൻ ഉടൻ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഐജിഎസ്ടി വിഹിതത്തിൽ നിന്ന് കുറച്ച 965 കോടി തിരിച്ചു നൽകാനും കത്തിൽ ആവശ്യമുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam