സർക്കാരുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് കെജിഎംസിടിഎ (KGMCTA) അറിയിച്ചു. ഒരാഴ്ചത്തേക്കാണ് സമരം നിർത്തിവച്ചത്. ഇതോടെ ഒപി, അധ്യയനം, ശസ്‌ത്രക്രിയ എന്നിവ പുനരാംരംഭിക്കും.
- Home
- News
- Kerala News
- Malayalam News Live: സർക്കാരുമായി ചർച്ച; മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമരം നിർത്തിവച്ചു
Malayalam News Live: സർക്കാരുമായി ചർച്ച; മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമരം നിർത്തിവച്ചു

സംഘർഷ ഭീതിക്ക് ശേഷം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
Malayalam News Live: സർക്കാരുമായി ചർച്ച; മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമരം നിർത്തിവച്ചു
Malayalam News Live: ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ; മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നു, പരമാധികാരത്തെ മാനിക്കുന്നുവെന്നും ഇറാൻ
ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ഇറാൻ അറിയിച്ചതായാണ് പുതിയ റിപ്പോർട്ട്. മേഖലയുടെ സ്ഥിരതയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നും ഇറാൻ പ്രസിഡന്റ് അറിയിച്ചു.
Malayalam News Live: വി ഡി സതീശൻെറ പുതുയുഗ യാത്രാ വേദിയിലെത്തി സിദ്ധാർത്ഥിൻ്റെ അമ്മ; 'യുഡിഎഫ് അധികാരത്തിലെത്തിയാൽ നീതി ലഭിക്കണം'
എസ്എഫ്ഐക്കാരുടെ റാഗിംഗിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥി സിദ്ധാർത്ഥിൻെറ അമ്മ വി ഡി സതീശൻെറ പുതുയുഗ യാത്രാ വേദിയിൽ. നെുമങ്ങാട് യാത്രയെത്തിപ്പോഴുള്ള വേദിയിൽ വച്ച് സിദ്ധാർത്ഥിൻെറ ചിത്രം അമ്മ ഷീബ പ്രതിപക്ഷ നേതാവിന് കൈമാറി.
Malayalam News Live: ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
ഇറാൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചതായും ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചതായുമാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഇറാന്റെ വാദങ്ങൾ തള്ളുകയാണ് ഖത്തർ.
Malayalam News Live: തമിഴ്നാട്ടിൽ സസ്പെന്‍സ് അവസാനിച്ചു; കോണ്‍ഗ്രസ് 28 സീറ്റിൽ മത്സരിക്കും, ഒരു രാജ്യസഭാ സീറ്റും, 35 സീറ്റ് വേണമെന്ന ആവശ്യം ഡിഎംകെ തള്ളി
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ഒടുവിൽ ധാരണയായി. കോണ്‍ഗ്രസ് 28 നിയമസഭാ സീറ്റുകളിൽ മത്സരിക്കും. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. 35 സീറ്റ് വേണമെന്ന ആവശ്യം ഡിഎംകെ തള്ളി
Malayalam News Live: യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകർന്ന് കൊല്ലപ്പട്ടത് 80 ഇറാനിയൻ നാവികർ; പുലർച്ചെ അപായ സിഗ്നൽ ലഭിച്ചെന്ന് ശ്രീലങ്ക
80 നാവികർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. ലങ്കൻ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ യുഎസ് ആണവ അന്തർവാഹിനിയാണ് ആക്രമണം നടത്തിയത്.
Malayalam News Live: ആദ്യ സ്ഫോടനം നടത്തുന്നത് മുഖ്യമന്ത്രി; ആനക്കാംപൊയിൽ -കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ ഉദ്ഘാടനം വെള്ളിയാഴ്ച
കോഴിക്കോട് ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ വെള്ളിയാഴ്ച ആരംഭിക്കും. പാറ പൊട്ടിക്കലിന്‍റെ ആദ്യ സ്ഫോടനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
Malayalam News Live: സിപിഎം ബന്ധം ഉപേക്ഷിച്ച് പികെ ശശി; ഒറ്റപ്പാലത്ത് കളത്തിലിറങ്ങും, വിമത സ്ഥാനാർത്ഥിയായി മത്സരിക്കും
ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവാൻ ഉറപ്പിച്ചാണ് പികെ ശശിയുടെ നീക്കം. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തീരുമാനം.
Malayalam News Live: ശബരിമല സ്വർണക്കൊള്ളക്കേസ് - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ ജയിൽമോചിതനായി
രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ദ്വാരപാലക ശില്പ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
Malayalam News Live: സര്‍ക്കാരിന് തിരിച്ചടി; മാര്‍ഗ നിര്‍ദേശങ്ങള്‍ അവഗണിച്ചു, ഇടുക്കിയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി
മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ പട്ടയവിതരണം ചെയ്തുവെന്നും ഇടക്കാല ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു. പട്ടയവിതരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
Malayalam News Live: കടുപ്പിച്ച് ജി സുധാകരൻ, അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ജില്ലാ സെക്രട്ടറിയോട് ആവര്‍ത്തിച്ചു; അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം
പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിലുറച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ജി സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണിൽ വിളിച്ചു.
Malayalam News Live: ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫ. വി കെ വിജയൻ രാജിവെച്ചു, എ വി ഗോപിനാഥനെ പുതിയ ചെയർമാനായി നിയമിച്ചേക്കും
ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രൊഫസർ വി കെ വിജയൻ രാജിവെച്ചു. എ വി ഗോപിനാഥനെ ചെയർമാനായി നിയമിക്കാനാണ് രാജി. ഈ മാസം 14നാണ് ചെയർമാന്റെ കാലാവധി അവസാനിക്കുന്നത്.
Malayalam News Live: എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കും; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല, ചർച്ചകൾ തുടരും
ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഇടതുമുന്നണിയുടെ യുദ്ധ വിരുദ്ധ റാലി 6,7,8 തീയതികളിൽ നടക്കും.
Malayalam News Live: തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ തൃക്കാക്കരയിൽ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം റോണിൻ്റെ പേര് ശുപാർശ ചെയ്തതായാണ് വിവരം. എന്നാൽ സ്ഥാനാർഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് റോൺ ബാസ്റ്റിൻ്റെ പ്രതികരണം.
Malayalam News Live: അസം തെരഞ്ഞെടുപ്പില്‍ ഗൗരവ് ഗോഗോയ്; കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പ്രതീക്ഷ, സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ചയോടെയെന്ന് സൂചന
ഗൗരവ് ഗോഗോയ് എംപിയെ മത്സരിപ്പിക്കാന്‍ ഇറക്കിയതോടെ കേരളത്തില്‍ നിന്ന് മത്സര മോഹം അറിയിച്ച എംപിമാര്‍ക്ക് പ്രതീക്ഷ. അടുത്തയാഴ്ചയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വരുമെന്നാണ് സൂചന.
Malayalam News Live: എന്താണ് ആന്‍റണി രാജു ചെയ്ത കുറ്റകൃത്യം? തൊണ്ടിമുതൽ കേസിൽ പ്രോസിക്യൂഷനോട് സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി
തൊണ്ടി മുതൽ കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയത് എന്നതില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ആന്‍റണി രാജുവിന്‍റെ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി
Malayalam News Live: മലയാളം ഇനി ഭരണഭാഷ; സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍
മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും
Malayalam News Live: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീമ വിനീത് ബിജെപിയിൽ ചേർന്നു; രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
Malayalam News Live: തലയ്ക്കടിയേറ്റ് യുവാവ് ബോധരഹിതനായി വീണു, കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 കാരന് മർദനം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഹരികൃഷ്ണൻ
Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര്‍ ഇഡിക്ക് മുന്നിൽ, കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യുന്നു
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്.