Latest Videos

വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകൾ മാറ്റി

By Web TeamFirst Published Dec 29, 2018, 11:37 AM IST
Highlights

അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാല നല്‍കുന്ന വിശദീകരണം.


തിരുവനന്തപുരം: വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകൾ മാറ്റി . ജനുവരി 1ലെ പരീക്ഷകൾ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകൾ തുറക്കുന്നത് 31 നുമാണ്. 

സര്‍ക്കാര്‍ സംവിധാനങ്ങളെ വനിതാ മതിലിനായി ഉപയോഗിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി പിന്തുണയ്ക്കുന്ന രീതിയിലാണ് പുറത്ത് വരുന്നത്. വനിതാ മതിലിനായി ആംബുലൻസുകൾ നൽകണമെന്ന് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസറുടെ ഉത്തരവിട്ട നടപടിക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം ധാരാളം ആളുകൾ കൂടുന്നിടത്ത് മെഡിക്കൽ സംഘവും ആംബുലൻസുകളും തയ്യാറാക്കി നിർത്തുന്നത് സ്വാഭാവിക നടപടിയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ വിശദമാക്കി. 

click me!