ഖൈറുന്നീസയുടെ പശ്ചാത്തലം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്

Published : Sep 25, 2017, 08:37 PM ISTUpdated : Oct 05, 2018, 02:54 AM IST
ഖൈറുന്നീസയുടെ പശ്ചാത്തലം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്

Synopsis

മലപ്പുറം: കുറ്റിപ്പുറത്ത് വേറെ വിവാഹത്തിന് ശ്രമിച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച ഖൈറുന്നീസയുടെ പശ്ചാത്തലം ഏറെ ദുരൂഹതകള്‍ നിറഞ്ഞത്. പതിനെട്ടാം വയസില്‍ ആദ്യ വിവാഹം കഴിഞ്ഞ ഹൈറുന്നീസ പിന്നീട് രണ്ട് തവണ കൂടി വിവാഹിതയായിട്ടുണ്ട്. ഒരു വിവാഹബന്ധം പോലും ഒരു വര്‍ഷം നീണ്ടു നിന്നില്ല. ഭര്‍ത്താവിന്‍റെ ദുര്‍നടപ്പ് കാരണമാണ് അവര്‍ ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചത്. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിനിയാണ്. ഇപ്പോള്‍ ലിംഗം ഛേദിക്കപ്പെട്ട ഇര്‍ഷാദിന്റെ വീടിന് സമീപത്തായിരുന്നു ഖൈമറുന്നീസയെ വിവാഹം കഴിപ്പിച്ച് അയച്ചത്.

അവിടെ വച്ചാണ് ഇര്‍ഷാദുമായി ഇവര്‍ പരിചയപ്പെടുന്നത്. ആ വിവാഹബന്ധം വേര്‍പെടുത്തിയതോടെ ഖൈറുന്നീസ നാടായ പെരുമ്പാവൂരിലേക്ക് മടങ്ങി. അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികെയാണ് രണ്ടാമത് വിവാഹിതയായത്. എന്നാല്‍ ആ ബന്ധവും ഒരു വര്‍ഷം പോലും നീണ്ടു നിന്നില്ല. ഖൈറുന്നീസയുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ രണ്ടാം ഭര്‍ത്താവ് നാടുവിടുകയായിരുന്നു. പിന്നീടാണ് പ്രായത്തില്‍ ഇളയതായ ഇര്‍ഷാദുമായി അടുക്കുന്നതും രജിസ്റ്റര്‍ വിവാഹം കഴിക്കുന്നതും. 

ഇര്‍ഷാദിന്‍റെ വീട്ടുകാര്‍ അറിയാതെ ഒരു വര്‍ഷം മുന്‍പ് പാലക്കാട് വച്ചായിരുന്നു രജിസ്റ്റര്‍ വിവാഹം. വിവാഹത്തിന് ശേഷം ഇരുവരും ലോഡ്ജ് മുറികളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇര്‍ഷാദിന്റെ പാസ്‌പോര്‍ട്ടിലും ഭാര്യയുടെ സ്ഥാനത്ത് ഖൈറുന്നീസയുടെ പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ വീട്ടുകാര്‍ ഇര്‍ഷാദിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞാണ് ഖൈറുന്നീസ ഇയാളുടെ ലിംഗം മുറിച്ചത്. 

യുവാവിനെ ഭീഷണിപ്പെടുത്തി ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം ലിംഗം മുറിക്കുകയായിരുന്നു. വന്നില്ലെങ്കില്‍ യുവാവിന്‍റെ വീട്ടിലേക്ക് വരുമെന്നായിരുന്നു ഖമറുന്നീസയുടെ ഭീഷണി. ജാറത്തിലെ വെള്ളമാണെന്ന് പറഞ്ഞ് എന്തോ ദ്രാവകം കലര്‍ത്തി നല്‍കി കിടക്കയില്‍ കിടത്തിയ ശേഷമാണ് ജനനേന്ദ്രിയം മുറിച്ചത്. ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞതായി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. മുറിക്കാനുപയോഗിച്ച കത്തി ഇയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി