ലൈംഗിക ശേഷിയില്ലെന്ന് വാദിച്ച് ഗുര്‍മീതിന്റെ അപ്പീല്‍

Published : Sep 25, 2017, 08:02 PM ISTUpdated : Oct 05, 2018, 01:50 AM IST
ലൈംഗിക ശേഷിയില്ലെന്ന് വാദിച്ച് ഗുര്‍മീതിന്റെ അപ്പീല്‍

Synopsis

പഞ്ചാബ്: ബലാത്സംഗക്കേസില്‍ ജയിലിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.ത നിക്ക് ലൈംഗികശേഷിയില്ലെന്ന് വ്യക്തമാക്കിയാണ് ഗുര്‍മീത് അപ്പീല്‍ നല്‍കിയത്.അതിനിടെ ഗുര്‍മീതിനെതിരെയുള്ള കൊലപാതകക്കേസില്‍ വീണ്ടും തന്റെ മൊഴി രേഖപ്പെടുത്തണമെന്ന ഗുര്‍മീതിന്റെ മുന്‍ ഡ്രൈവറുടെ ആവശ്യം പഞ്ച്കുലയിലെ പ്രത്യക സി.ബി.ഐ കോടതി തള്ളി

ബലാത്സംഗക്കേസില്‍ ജയിലിലിലായി ഒരു മാസം തികയുന്ന വേളയിലാണ് ഗുര്‍മീത് റാം റഹിം പ‍ഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്.തനിക്ക് ലൈംഗിക ശേഷിയില്ല എന്ന വാദമുയര്‍ത്തിയാണ് അപ്പീല്‍. 2002ല്‍ യുവതികള്‍ പരാതിയുമായെത്തിയെങ്കിലും അവരുടെ മൊഴി രേഖപ്പെടുത്തിയത് ആറ് വര്‍ഷം കഴിഞ്ഞാണ്. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സ്വാധീനത്തിലാണ് മൊഴി നല്‍കിയതെന്ന് അപ്പീലില്‍  വാദിക്കുന്നു. അതിനിടെ മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ഛത്രപതി, സിര്‍സയിലെ മാനേജര്‍ രഞ്ജിത്ത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയെന്ന കേസില്‍ പഞ്ച്കുലയിലെ പ്രത്യേക കോടതിയില്‍ വാദം തുടരുകയാണ്. ഗുര്‍മീത് പ്രതിയായ കേസില്‍ മുന്‍ ഡ്രൈവര്‍ ഖട്ടാസിംഗ് ഗുര്‍മീതിന് അനുകൂലമായായിരുന്നു മൊഴി നല്‍കിയത്.മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഖട്ടാസിംഗ് കോടതിയെ സമീപിച്ചെങ്കിലും ഇത് അംഗീകരിച്ചില്ല. ഗുര്‍മീതിന്റെ ഭീഷണിയെ തുടര്‍ന്നാണ് ആദ്യമൊഴി നല്‍കിയതെന്ന് ഡ്രൈവര്‍ കോടതിയെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുൽ, റബറിന്‍റെ താങ്ങുവില 250 ആക്കും; ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ ആവേശം വിതറി പ്രചരണം
തൃശൂരിന്‍റെ മനസ് എങ്ങോട്ട്? 2021-ല്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ച ജില്ല, ഇത്തവണ ആര്‍ക്ക് മുന്‍തൂക്കം