കൊച്ചിയില്‍ മോദിയെ വരവേറ്റത് ബീഫ് ഫെസ്റ്റ്

Published : Jun 17, 2017, 11:48 AM ISTUpdated : Oct 05, 2018, 01:54 AM IST
കൊച്ചിയില്‍ മോദിയെ വരവേറ്റത് ബീഫ് ഫെസ്റ്റ്

Synopsis

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ബീ​ഫ് ഫെ​സ്റ്റ്. കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി നാ​വി​കസേന വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തി​നു അ​രമ​ണി​ക്കൂ​ർ മു​ന്പാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. നാ​വി​ക സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള എ​ടി​എ​സ് ജം​ഗ്ഷ​നി​ലാ​ണു ബീ​ഫ് ഫെ​സ്റ്റ് അ​ര​ങ്ങേ​റി​യ​ത്.

രാ​ജ്യ​ത്തു ക​ശാ​പ്പു നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ ബീ​ഫും റൊട്ടിയും ക​ഴി​ച്ച​ത്. തു​ട​ർ​ന്നു ഡി​സി​പി പ്രേം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. 15 ഓ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി ബീ​ഫ് പ​ര​സ്പ​രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​സി​സി സെ​ക്ര​ട്ട​റി ത​ന്പി സു​ബ്ര​ഹ്മ​ണ്യം പ്രതിഷേധം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ച്ചി ബ്ലോ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ര​ജീ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം പാ​ർ​ല​മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​ഞ്ഞു​കു​ട്ടി, പാ​ർ​ല​മെ​ന്‍റ് സെ​ക​ട്ട​റി ജോ​സ​ഫ് മാ​ർ​ട്ടി​ൻ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സ​ഗീ​ർ, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​സ്. പ്ര​മോ​ദ്, ബോ​ണി റാ​ഫേ​ൽ, സി.​ജെ. കു​ഞ്ഞു​കു​ഞ്ഞ് തു​ട​ങ്ങി​യ​വരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം