സ്​ത്രീയുടെ ഫോ​ട്ടോ എടുക്കുന്നത്​ തടഞ്ഞു; സാമൂഹിക പ്രവർത്തകനെ ഉദ്യോഗസ്ഥർ തല്ലികൊന്നു

Published : Jun 17, 2017, 11:20 AM ISTUpdated : Oct 05, 2018, 12:31 AM IST
സ്​ത്രീയുടെ ഫോ​ട്ടോ എടുക്കുന്നത്​ തടഞ്ഞു; സാമൂഹിക പ്രവർത്തകനെ ഉദ്യോഗസ്ഥർ തല്ലികൊന്നു

Synopsis

ജയ്പൂര്‍: പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയ സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞ  സാമൂഹിക പ്രവർത്തകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥർ തല്ലികൊന്നു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ടൗണിലാണ്  ഞെട്ടിപ്പിക്കുന്ന സംഭവം. 55കാരനായ സഫർഖാനാണ്​ കൊല്ലപ്പെട്ടത്​. സർക്കാർ ഉദ്യോഗസ്ഥരുടെ മർദനത്തെ തുടർന്നാണ്​ മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകള്‍.

തുറസായ സ്ഥലത്തെ മലമൂത്രവിസര്‍ജനത്തിന് എതിരെ ബോധവത്കരണവുമായി ഒരു ചേരിയിലെത്തിയ ഉദ്യോഗസ്ഥസംഘമാണ് സഫര്‍ഖാനെ മര്‍ദ്ദിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്ന സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ഇവര്‍ ശ്രമിച്ചപ്പോള്‍ സഫര്‍ ഖാന്‍ ഇത് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ ഇദ്ദേഹത്തെ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചെന്നും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഫര്‍ മരിക്കുകയുമായിരുന്നുവെന്നും സഹോദര​ൻറെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.

അതേസമയം സഫറിനെ മര്‍ദിച്ചിട്ടില്ലെന്നും സഫര്‍ തങ്ങളെ അധിക്ഷേപിക്കുകയും ശുചിത്വതൊഴിലാളിയെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും