
കൊല്ലം: മലയാളികള്‍ അരക്കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി സൗദി സ്വദേശിയുടെ വാര്‍ത്താ സമ്മേളനം. കൊല്ലം പ്രസ്ക്ലബ്ബില്‍ മാധ്യമങ്ങളെ കണ്ട ശേഷം സൗദി സ്വദേശി ഹസാം മുഹമ്മദ് പൊലീസിലും പരാതി നല്‍കി. എന്നെ വഞ്ചിച്ചു, നിസഹായ അവസ്ഥയിലാണ്. കുറേ ദിവസമായി ഇവിടെയുണ്ട്. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുള്ള എനിക്ക് നീതി വേണമെന്നുമായിരുന്നു സൗദി സ്വദേശി ഹസാം മുഹമ്മദ്. മാധ്യമപ്രവര്‍ത്തരോട് പറഞ്ഞത്.
ബിനോയ് കോടിയേരി, ശ്രീജിത്ത് വിജയൻപിള്ള എന്നിവര്‍ക്കെതിരെ പണത്തട്ടിപ്പ് ആരോപിച്ച് യുഎഇ പൗരൻ മര്‍സൂക്കി വാര്‍ത്താസമ്മേളനം വിളിച്ചതും പിന്നീട് അത് റദ്ദാക്കിയതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു അറബ് പൗരൻ മൂന്ന് മലയാളികള്‍ക്കെതിരെ പണതട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്.
കൊല്ലം സ്വദേശി സിറാജുദ്ദീൻ, തിരുവനന്തപുരത്ത്കാരായ ഷിബു, സെയ്റുദ്ദീൻ എന്നിവര്‍ 50 ലക്ഷം രൂപയുടെ ഇലട്രോണിക് ഉപകരണങ്ങള്‍ വാങ്ങി മറിച്ച് വിറ്റ ശേഷം കടന്ന് കളഞ്ഞെന്നാണ് പരാതി. രണ്ടാഴ്ചയായി ഹസാം മുഹമ്മദ് കേരളത്തിലുണ്ട്. പണം നല്‍കാനുള്ളവരുടെ വീടുകളില്‍ കയറിയിറങ്ങി. പക്ഷേ ഫലമൊന്നുമുണ്ടായില്ല.
കൊല്ലം, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.സൗദിയില്‍ വച്ച് നടന്ന ഇടപാട് ആയതിനാല്‍ കേരളത്തില്‍ നിമയപരമായ സാധ്യതകള്‍ കുറവാണെന്ന് പൊലിസ് പറഞ്ഞെന്ന് ഹസാം പറയുന്നു. പണമില്ലാതെ തിരിച്ച് ചെന്നാല്‍ സൗദിയിലെ സ്പോണ്‍സര്‍ ജയിലിലടയ്ക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam