കെവിൻ കേസില്‍ പ്രതി വീഡിയോ കോൾ ചെയ്ത സംഭവം: കോടതി സ്വമേധയാ കേസെടുത്തു

Web Desk |  
Published : Jun 14, 2018, 02:27 PM ISTUpdated : Jun 29, 2018, 04:08 PM IST
കെവിൻ കേസില്‍ പ്രതി വീഡിയോ കോൾ ചെയ്ത സംഭവം: കോടതി സ്വമേധയാ കേസെടുത്തു

Synopsis

ഏഴാം പ്രതി ഷെഫിനാണ് കോടതി വളപ്പിൽ വച്ച് ബന്ധുവിനോട് വീഡിയോ കോൾ ചെയ്തത്.

കോട്ടയം: കെവിൻ കേസ് പ്രതി വീഡിയോ കോൾ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂർ കോടതി സ്വമേധയാ കേസെടുത്തു. ഏഴാം പ്രതി ഷെഫിനാണ് കോടതി വളപ്പിൽ വച്ച് ബന്ധുവിനോട് വീഡിയോ കോൾ ചെയ്തത്.

 സംഭവത്തില്‍ ഏറ്റുമാനൂർ സിഐയോട് അന്വേഷിക്കാൻ ഉത്തരവിട്ടു.  ഷെഫിന് പുറമെ ഫോൺ നൽകിയ ആളും വീഡിയോയിൽ സംസാരിച്ച ആളും പ്രതിയാകും. കോടതിയുടെയോ ജയിലറുടേയോ അനുമതി കൂടാതെ വീഡിയോ കോളിംഗ് നടത്തിയതിനാണ് കേസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി-ഇറാൻ പ്രസിഡന്‍റ് ചർച്ച നിർണായകമായി, 93000 മെട്രിക് ടൺ എൽപിജിയുമായി മറ്റന്നാൾ ശിവാലികും നന്ദ ദേവിയും എത്തും; ഇനിയുള്ളത് 22 ഇന്ത്യൻ എണ്ണ കപ്പലുകൾ!
അലുവ അതുൽ കൊലപാതകം; പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ, പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു