കെവിന്‍ കേസ്; അച്ഛന്‍റെ ആരോപണങ്ങള്‍ക്കെതിരെ നീനു

Web Desk |  
Published : Jun 07, 2018, 01:05 PM ISTUpdated : Jun 29, 2018, 04:29 PM IST
കെവിന്‍ കേസ്; അച്ഛന്‍റെ ആരോപണങ്ങള്‍ക്കെതിരെ നീനു

Synopsis

കേസിൽ ജയിക്കാൻ വാദമുന്നയിക്കുന്നുവെന്ന് നീനു മാനസികരോഗത്തിന് ചികിത്സിച്ചുവെന്നത് അടിസ്ഥാനരഹിതം കെവിന്റെ വീട്ടിൽ തന്നെ തുടരും  

കോട്ടയം: കെവിൻ കേസിൽ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് അച്ഛൻ കോടതിയിൽ പറഞ്ഞതെന്ന് നീനു. മാനസികരോഗത്തിന് നീനു ചികിത്സതേടിയിട്ടുണ്ടെന്ന് അച്ഛൻ ചാക്കോ ഏറ്റുമാനൂർ കോടതിയിലാണ് വാദിച്ചത്.  തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു ചികിത്സ എന്നായിരുന്നു വാദം. നീനുവിനെ കെവിന്റ വീട്ടിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അച്ഛൻ കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം കേസിലെ പ്രതികളെ മുഖ്യസാക്ഷി അനീഷ് തിരിച്ചറി‌ഞ്ഞു. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പുനലൂരിൽ നിന്ന് കണ്ടെത്തി. കേസിൽ അറസ്റ്റിലായ 14 പേരിൽ ചാക്കോ ഒഴികെ 13 പേരെയാണ് മുഖ്യസാക്ഷി അനീഷിന് മുന്നിൽ തിരിച്ചറിയാനായി എത്തിച്ചത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുകയാണ് അന്വേഷണ സംഘം. നിയാസ്, റിയാസ്, ഷെഫിൻ എന്നിവരുടെ പുനലൂരിലെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലിഫ്റ്റിനെടുത്ത കുഴിയിൽ മൃതശരീരം, വലിച്ചിഴച്ചതിന്‍റെ പാടുകളുണ്ടെന്ന് ദൃക്സാക്ഷികൾ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
ഇറാനിലെ റഷ്യൻ കോണ്‍സുലേറ്റിനെതിരായ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി റഷ്യ; 'ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം'