
കോഴിക്കോട്: ഇരുപത് പേര്‍ക്ക് മാത്രം താമസസൗകര്യമുള്ള കെട്ടിടത്തില്‍ എണ്‍പതോളം ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചതായി കണ്ടെത്തി. വടകര വീരഞ്ചേരി വാട്ടര്‍ അഥോറിറ്റി ഓഫിസ് പരിസരത്തെ കെട്ടിടത്തിലാണ് തൊഴിലാളികളെ കുത്തി നിറച്ച നിലയില്‍ പാര്‍പ്പിച്ചതായി നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തിയത്.
മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കെട്ടിടത്തില്‍ ആവശ്യത്തിന് കക്കൂസുകളോ കുളിമുറികളോ ഇല്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കെട്ടിടം. എം.കെ. സുനീര്‍, എം.കെ. സമീര്‍, എം.കെ. ഷംസീര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ളതാണ് കെട്ടിടം. സംഭവത്തില്‍ കെട്ടിട ഉടമകള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്റ്റ് 434 പ്രകാരം നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. താമസ സ്ഥലം ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അടുത്ത ദിവസങ്ങളില്‍ സ്വീകരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam