കെവിന്‍ വധം: പ്രതികളെ റിമാന്‍ഡ് ചെയ്തു

Web Desk |  
Published : Jun 04, 2018, 06:08 PM ISTUpdated : Oct 02, 2018, 06:35 AM IST
കെവിന്‍ വധം: പ്രതികളെ റിമാന്‍ഡ് ചെയ്തു

Synopsis

കെവിന്‍ കേസിലെ പ്രതികളായ ഷാനു ചാക്കോ, ചോക്കോ, മനു എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. 

കോട്ടയം: കെവിന്‍ കേസിലെ പ്രതികളായ ഷാനു ചാക്കോ, ചാക്കോ, മനു എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് അപേക്ഷ നല്‍കി . അപേക്ഷ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. 

അതേസമയം, കെവിന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. കെവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കെവിന്റെത് പോലീസിന്റെ പിന്തുണയോടുള്ള ദുരഭിമാനക്കൊലയാണെന്നും എന്ന് പ്രതിപക്ഷം ആരോപിച്ചു. പൊലീസ് ഗുരുതര വീഴ്ച വരുത്തി. സ്റ്റേഷനിൽ നീനുവിനെ അച്ഛൻ തല്ലിയിട്ടും പൊലീസ് അനങ്ങിയില്ല. കൊലയാളി സംഘത്തിൽ രണ്ട്  ഡിവൈഎഫ്ഐക്കാരുണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ പ്രമേയത്തില്‍ ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചുട്ടുപൊള്ളാതെ ഉറങ്ങാനാകുമോ...സംസ്ഥാനമൊട്ടാകെ ഇന്ന് വേനൽ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
നിർമ്മാണ പ്രവർത്തിക്കിടെ കൊക്കയിലേക്ക് വീണ മണ്ണ് മാന്തി യന്ത്രം ഉയർത്തും, താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം