ഒരു വള്ളപ്പാടിലേറെ ദൂരത്തിന് നടുഭാഗം ചുണ്ടനെ പിന്നിലാക്കിയാണ് പങ്കെടുത്ത ആദ്യ ജലമേളയിൽ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ ആരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടുതൽ മികച്ച രീതിയിൽ നടത്തുമെന്ന് ജലമേളയുടെ വേദിയിൽ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പ്രഖ്യാപിച്ചു.

ആലപ്പുഴ: ചമ്പക്കുളം ജലമേളയിൽ കിരീടം ചൂടി അരോമ ചുണ്ടൻ. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും നടുവിലെ പറമ്പൻ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടുതൽ മികച്ച രീതിയിൽ നടത്തുമെന്ന് ജലമേളയുടെ വേദിയിൽ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു വള്ളപ്പാടിലേറെ ദൂരത്തിന് നടുഭാഗം ചുണ്ടനെ പിന്നിലാക്കിയാണ് പങ്കെടുത്ത ആദ്യ ജലമേളയിൽ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ ആരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കിയത്. മൂന്ന് ഹീറ്റ്സുകളിലായി ഏഴ് ചുണ്ടനുകളാണ് ഇക്കുറി ചമ്പക്കുളം ജലമേളയിൽ മാറ്റുരച്ചത്. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ പി ജി കർണനും ബി ഗ്രേഡ് വിഭാഗത്തിൽ സെൻ്റ് ജോസഫും വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ ഷോട്ട് പുളിക്കത്തറയും പുന്നത്ര പുരയ്ക്കലും ജേതാക്കളായി. സിബിഎൽ കൂടുതൽ ഗംഭീരമാക്കുമെന്നും വള്ളംകളികൾക്കുള്ള ഗ്രാൻ്റ് കൂട്ടുമെന്നും ചമ്പക്കുളത്ത് ടൂറിസം മന്ത്രി പ്രഖ്യാപിച്ചു.

അവധി വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ബോർഡുയർത്തിയുള്ള പ്രതിഷേധവും വള്ളംകളിയ്ക്കിടെ കണ്ടു. സർക്കാർ അവധി കൊടുത്തില്ലെങ്കിലും അവധിയില്ലാത്ത ആവേശവുമായി പമ്പയാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആൾക്കൂട്ടമാണ് ഈ സീസണിലെ ആദ്യ ജലമേളയെ ഗംഭീരമാക്കിയത്.

YouTube video player