നെയ്മറിന് ഇതിലും വലിയ ട്രോള്‍ സ്വപ്നങ്ങളില്‍ മാത്രം; അതും കെഎഫ്സി വക; വീഡിയോ വൈറല്‍

By Web DeskFirst Published Jul 4, 2018, 7:08 PM IST
Highlights
  • കെഎഫ്സിയുടെ ദക്ഷിണാഫ്രിക്കന്‍ ബ്രാഞ്ചാണ് നെയ്മറെ ട്രോളുന്ന വീഡിയോ പരസ്യവുമായി രംഗത്തെത്തിയിരിക്കുന്നത്

മോസ്ക്കോ: ബ്രസീലിന്‍റെ കിരീട സ്വപ്നങ്ങളെല്ലാം നെയ്മറെന്ന പത്താം നമ്പറുകാരനെ ചുറ്റിപറ്റിയാണുള്ളത്. വമ്പന്‍ ടീമുകള്‍ പാതി വഴി പിന്നിടും മുമ്പെ കടപുഴകി വീണ റഷ്യയില്‍ നെയ്മര്‍ ബ്രസീലിയന്‍ സ്വപ്നങ്ങളെ മുന്നോട്ട് നയിക്കുകയാണ്. നിര്‍ണായക ഘട്ടത്തില്‍ വല കുലുക്കിയും പാസ് നല്‍കിയും മുന്നേറുന്ന നെയ്മര്‍ ജൂലൈ പതിനഞ്ചാം തിയതി കിരീടത്തില്‍ മുത്തമിടുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം നെയ്മര്‍ ഇപ്പോള്‍ ട്രോളര്‍മാരുടെ പ്രിയ താരം കൂടിയാണ്. കളിക്കളത്തിലെ അഭിനയത്തിന്‍റെയും വീഴ്ചകളുടെയും പമ്പരം പോലുള്ള കറക്കത്തിന്‍റെയും പേരില്‍ വലിയ വിമര്‍ശനങ്ങളാണ് താരം ഏറ്റുവാങ്ങുന്നത്. നിരവധി ട്രോളുകളാണ് നെയ്റിന്‍റെ വീഴ്ചയുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

അതിനിടയിലാണ് ലോക പ്രശസ്ത ബ്രാന്‍ഡായ കെഎഫ്സി നെയ്മറെ ട്രോളുന്ന പരസ്യവുമായി രംഗത്തെത്തിയത്. കെഎഫ്സിയുടെ ദക്ഷിണാഫ്രിക്കന്‍ ബ്രാഞ്ചാണ് നെയ്മറെ ട്രോളുന്ന വീഡിയോ പരസ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

 

click me!