കോഴിയിറച്ചി കിട്ടാനില്ല; ബ്രിട്ടനിലെ ഔട്ട്‍ലറ്റുകള്‍ പൂട്ടാന്‍ നിര്‍ബന്ധിതരായി കെഎഫ്സി

By Web DeskFirst Published Feb 20, 2018, 11:42 AM IST
Highlights

ലണ്ടന്‍: ബ്രിട്ടനിലെ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്സിയുടെ നൂറോളം ഔട്ട്‍ലറ്റുകള്‍ പൂട്ടി. ആവശ്യത്തിന് കോഴിയിറച്ചി ലഭ്യമാകാത്തതാണ് കാരണം. പുതിയ വിതരണ കമ്പിനിയായ ഡിഎച്ച് എല്ലുമായി കെഎഫ്സി കരാറിലേര്‍പ്പെട്ടതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.

 ബ്രിട്ടനിലെ 900ത്തോളം  കെഎഫ്സി ഔട്ട്‍ലറ്റുകളിലേക്ക് വേണ്ട ചിക്കന്‍ എത്തിക്കാന്‍ ഡിഎച്ച്എല്ലിന് കഴിയുന്നില്ല. ഗുണമേന്മയില്‍ വിട്ടുവീഴ്ച ഇല്ലെന്നും അതുകൊണ്ട് തന്നെ ചില ഔട്ട്‍ലെറ്റുകള്‍ അടക്കുകയാണെന്നും  മറ്റു ചില ഔട്ട്‍ലറ്റുകളിലെ വിഭവങ്ങളുടെ എണ്ണം കുറച്ചെന്നും കെഎഫ്സി പറയുന്നു.

         The Colonel is working on it. pic.twitter.com/VvvnDLvlyq

— KFC UK & Ireland (@KFC_UKI)


 

click me!