ഖാദർ മൊയ്തീന്‍ മുസ്ലിം ലീഗിന്‍റെ ദേശീയ അദ്ധ്യക്ഷന്‍

Published : Feb 26, 2017, 08:58 AM ISTUpdated : Oct 04, 2018, 04:19 PM IST
ഖാദർ മൊയ്തീന്‍ മുസ്ലിം ലീഗിന്‍റെ ദേശീയ അദ്ധ്യക്ഷന്‍

Synopsis

ചെന്നൈ: മുസ്ലിം ലീഗിന്റെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മുൻ എംപി ഖാദർ മൊയ്തീനെ ദേശീയാദ്ധ്യക്ഷനായും പി കെ കുഞ്ഞാലിക്കുട്ടിയെ ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചു. ദേശീയരാഷ്ട്രീയത്തിലേയ്ക്കുള്ള  കുഞ്ഞാലിക്കുട്ടിയുടെ ആദ്യ ചുവടുവെയ്പാണ് ഇത്. കേരളത്തിലെ പാർട്ടി ജനറൽ സെക്രട്ടറിയായ ഇ ടി മുഹമ്മദ് ബഷീർ എം പി ഓർഗനൈസിംഗ് സെക്രട്ടറിയാകും. 

പി വി അബ്ദുൾ വഹാബാണ് പുതിയ ട്രഷറർ. ചെന്നൈയിൽ നടന്ന മുസ്ലീം ലീഗിന്റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ലീഗ് ദേശീയാദ്ധ്യക്ഷൻ കൂടിയായിരുന്ന ഇ അഹമ്മദ് എം പിയുടെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ഇ അഹമ്മദിന്റെ മരണശേഷം  ഒഴിഞ്ഞുകിടക്കുന്ന മലപ്പുറം ലോക്സഭാ സീറ്റിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിയ്ക്കുമെന്ന കാര്യത്തിലും യോഗത്തിൽ പ്രാഥമികചർച്ചകൾ നടന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'