ശമ്പള പ്രതിസന്ധിയിൽ മാധ്യമം ദിനപത്രം മാനേജ്മെന്റിന്റേത് കോർപ്പറേറ്റ് നയമെന്ന് പിണറായി വിജയൻ. ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ മാധ്യമം ദിനപത്രം മാനേജ്മെന്റിന്റേത് കോർപ്പറേറ്റ് നയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമ്മർദം ചെലുത്തി സ്ഥിരം ജീവനക്കാരെ രാജിവെപ്പിച്ച് കരാർ ജീവനക്കാരെ നിയമിക്കുക എന്നതാണ് മാധ്യമം മാനേജ്മെന്റ് ചെയ്യുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളിൽ തുടർനടപടികൾ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുന്നിൽ മാധ്യമം പത്രത്തിലെ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി നടത്തുന്ന രാപ്പകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

