അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Web Desk |  
Published : Mar 29, 2018, 08:19 PM ISTUpdated : Jun 08, 2018, 05:46 PM IST
അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Synopsis

അജ്ഞാത സംഘം 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു

ദില്ലി: ഒരാഴ്ച മുമ്പ് ദില്ലി യൂണിവേഴ്സിറ്റിയില്‍നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആയുഷ് നൗത്യാലി(21)നെയാണ് ഇന്നലെ മരിച് നിലയില്‍ കണ്ടെത്തിയത്. ദ്വാരകയിലെ നൗത്യാലിന്‍റെ വീട്ടില്‍നിന്നാണ് ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സംഘം 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. 

വ്യാഴാഴ്ചയാണ് പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്. കേളേജിലേക്ക് പോകാനിറങ്ങിയ നൗത്യാല്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. നത്യാലിന്‍റെ ഫോണില്‍നിന്ന് അയച്ച സന്ദേശത്തില്‍ മോചന ദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഒപ്പം നൗത്യാലിന് മാരകമായി മുറിവേറ്റ ചിത്രങ്ങളും സംഘം അയച്ചിരുന്നു. 

തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്. പത്ത് ലക്ഷം രൂപ സംഘടിപ്പിച്ച കുടംബം ഇത് സംഘത്തിന് കൈമാറാന്‍ തയ്യാറായെങ്കിലും ഇത് നല്‍കാനായില്ല. രാംലാല്‍ ആനന്ദ് കോളേജിലെ അവസാന വര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയാണ് നൗത്യാല്‍.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് പെൺകുട്ടികൾ ചേർന്ന് നടത്തിയ അപകടകരമായ പരീക്ഷണത്തിനൊടുവിൽ ദുരന്തം; നാല് പേർ മരിച്ചു, അതിജീവിച്ച കുട്ടിയുടെ മൊഴി പുറത്ത്
പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ