
ബെര്‍ലിന്‍: ചികിത്സ തേടിയെത്തിയ നൂറിലധികം രോഗികളെ കൊന്നെന്ന് സമ്മതിച്ച് പുരുഷ നഴ്സ്. ജർമ്മനിയെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ വിചാരണ വേളയിലാണ് നാൽപത്തിയൊന്ന് കാരനായ നീൽ ഹോഗൽ കുറ്റം സമ്മതിച്ചത്. രണ്ടായിരം മുതൽ 2005 വരെയുളള വർഷങ്ങളിൽ രണ്ട് ആശുപത്രികളിലായി ജോലി ചെയ്ത ഇയാൾ മുപ്പത്തിയഞ്ചിനും 96നും ഇടയിലുളള രോഗികളെയാണ് കൊലപ്പെടുത്തിയത്.
നിർദ്ദേശിക്കാത്ത മരുന്നുകൾ നൽകിയാണ് കൊലപാതകങ്ങൾ നടത്തിയത്. സഹപ്രവർത്തകർക്കിടയിൽ ശ്രദ്ധനേടുകയായിരുന്നു ലക്ഷ്യം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജർമ്മനി കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam