കിളളിയാറിനെ രക്ഷിക്കാന്‍, കിള്ളിയാര്‍ ഒരുമ

Web Desk |  
Published : Apr 14, 2018, 09:58 AM ISTUpdated : Jun 08, 2018, 05:47 PM IST
കിളളിയാറിനെ രക്ഷിക്കാന്‍, കിള്ളിയാര്‍ ഒരുമ

Synopsis

കിളളിയാറിനെ രക്ഷിക്കാന്‍, കിള്ളിയാര്‍ ഒരുമ

തിരുവനന്തപുരം: കിള്ളി മിഷന്റെ ഭാഗമായി ഉള്ള കിള്ളിയാർ ഒരുമയുടെ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ഉത്ഭവ സ്ഥാനം ആയ തീർത്ഥങ്കര മുതൽ വഴയില വരെ ഉള്ള 22 കിലോമീറ്റർ ആണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നത്. 

തലസ്ഥാനത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള കിള്ളിയാറിനെ പഴയ സമൃദ്ധിയിലേക്ക് എത്തിക്കുയാണ് കിള്ളിയാര്‍ മിഷന്‍ ലക്ഷ്യം. നഗരപരിധിയില്‍ കൂടി ശുദ്ധീകരിക്കാതെ ആറിന്റെ ഒഴുക്ക് വീണ്ടെടുക്കാനാകില്ലെന്ന് വന്നതോടെയാണ് നഗരസഭയുടെ ഇടപെടല്‍. 

ആമഴിയഞ്ചാന്‍ തോട്. കരമന, കിള്ളി, പാര്‍വ്വതി പൂത്തനാര് അടക്കം മാലിന്യം നിറഞ്ഞ തോടുകള്‍ വൃത്തിയാക്കാന്‍ മൂന്ന് കോടിയുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്ന് തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് അറിയിച്ചു. തോടിന്റെ ഒഴുക്ക് തടസപ്പെടുത്തിയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളും നഗരസഭ തുടങ്ങി കഴിഞ്ഞു. 

കിള്ളിയാര്‍ ഒരുമ എന്ന പേരില്‍ നടക്കുന്ന ശൂചീകരണ പരിപാടി 20 കേന്ദ്രങ്ങളില്‍ മന്ത്രിമാരടക്കമുള്ളവരാണ് നേതൃത്വം നല്‍കുന്നത്. മന്ത്രി തോമസ് ഐസക് അടക്കം മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരുമടക്കം വന്‍ ജനപങ്കാളിത്തമാണ് ശുചീകരണ പരിപാടിയിലുള്ളത്. നവൂർ, ആനാട്, കരകുളം അരുവിക്കര എന്നീ പഞ്ചായത്തുൾക്കൊപ്പം നെടുമങ്ങാട് മുൻസിപ്പാലിറ്റിയും കിള്ളിയാര്‍ മിഷനില്‍ പങ്കെടുക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി
ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം, ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുള്ള വ്യക്തിയെന്ന് എസ്ഐടി