രാമചന്ദ്രന്‍ നായരുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം: മുഖ്യമന്ത്രി

By Web DeskFirst Published Jan 14, 2018, 10:02 AM IST
Highlights

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എംഎല്‍ രാമചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ്. അഭിഭാഷകനെന്ന നിലയിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച രാമചന്ദ്രൻ നായർ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവർത്തകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സഭയിൽ ഏറ്റവും അച്ചടക്കവും ചിട്ടയും ഉള്ള സാമാജികനായിരുന്നു കെ.കെ. രാമചന്ദ്രൻ നായരെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍  അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് പ്രതിഭാശാലിയായ സാമാജികനെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയോടെയായിരുന്നു ചെങ്ങന്നൂർ എം.എൽ.എ. കെ.കെ. രാമചന്ദ്രൻ നായരുടെ മരണം.

ഇന്നു പുലർച്ചെ നാലേകാലോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.

click me!