ഏത് നിമിഷവും മിസൈല്‍ പതിക്കും , ജീവന്‍ കൈയ്യിലെടുത്തോടി ജനങ്ങള്‍

Published : Jan 14, 2018, 09:41 AM ISTUpdated : Oct 05, 2018, 12:12 AM IST
ഏത് നിമിഷവും മിസൈല്‍ പതിക്കും , ജീവന്‍ കൈയ്യിലെടുത്തോടി ജനങ്ങള്‍

Synopsis

ഹവായ്: അമേരിക്കയെ ഭീതിയിലാഴ്ത്തി മിസൈൽ സന്ദേശം. ഹവായിലേക്ക് ബാല്സ്റ്റിക് മിസൈൽ ഏത് നിമിഷവും പതിക്കാമെന്നും. ജനങ്ങൾ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമായിരുന്നു സന്ദേശം. ഇത് വ്യാജ സന്ദേശമല്ലെന്നും വ്യക്തമായി എഴുതിയിരുന്നു. അധികം കഴിയാതെ തന്നെ ഹവായ് ഗവർണറുടെ ക്ഷമാപണം എത്തി. ഒരു സർക്കാർ ഉദ്യോഗസ്ഥൻ വരുത്തിയ പിഴവിനെ തുടർന്നാണ് വ്യാജസന്ദേശം ജനങ്ങളുടെ മൊബൈലിലേക്ക് എത്തിയതെന്നായിരുന്നു വിശദീകരണം. ഉത്തര കൊറിയയുടെ ഭീഷണയെ തുടർന്നാണ് ഹവായിയിൽ ഇത്തരമൊരു അടിയന്തിര സുരക്ഷാ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ജനങ്ങളെ അടിയന്തിരമായി അറിയിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ പിഴവ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദമായി അന്വേഷിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു; നിർണായക മൊഴി നൽകി പങ്കജ് ഭണ്ഡാരി, അന്വേഷണം പുതിയ തലത്തിലേക്ക്‌
തിരിച്ചടിയോ?അൻപതിലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം വിലയിരുത്തൽ, ആശങ്ക