
തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളം സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തിൽ എല്ലാവരും തങ്ങളാൽ ആവും വിധം ദുരിതബാധിതർക്കായി സംഭാവന ചെയ്യണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
മഴയെ തുടർന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും. മഴവെള്ളം ഇറങ്ങിയാലുടൻ ജനകീയമായ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ശൈലജ ടീച്ചർ അറിയിച്ചു.
പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുട്ടികളെ, അവരുടെ രക്ഷകര്‍ത്താക്കള്‍ തയ്യാറാണെങ്കില്‍ തൊട്ടടുത്തുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതായും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam