ബാര്‍കോഴ തുടരന്വേഷണം: പുതിയ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയെന്ന് മാണി

Published : Aug 27, 2016, 09:12 AM ISTUpdated : Oct 04, 2018, 07:01 PM IST
ബാര്‍കോഴ തുടരന്വേഷണം: പുതിയ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയെന്ന് മാണി

Synopsis

കോട്ടയം: ആരോപണങ്ങള്‍ കൊണ്ട് കേരള കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന്, ഒറ്റയ്ക്ക് നില്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. ബാര്‍ കോഴക്കേസില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു കെഎം മാണി.

കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍.സുകേശനെതിരേ രൂക്ഷ വിമര്‍ശനമാണ് മാണി നടത്തിയത്. പരസ്പരം മാറ്റി മാറ്റി കാര്യങ്ങള്‍ പറയുന്ന മനസാക്ഷിയില്ലാത്ത ആളാണ് സുകേശന്‍. രാഷ്ട്രീയ രംഗത്തുനില്‍ക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരും. തന്റെ പുതിയ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം. 

കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുറത്തുവരട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെ ശക്തമായി നേരിടുമെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് മാപ്പ് നൽകുന്നു'; പുതിയ വീഡിയോയിൽ ജന്തർ മന്തർ പരാമർശിച്ച് പ്രധാനമന്ത്രി
മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം