കോണ്‍ഗ്രസുമായും യുഡിഎഫുമായും അഭിപ്രായഭിന്നതയുണ്ടെന്ന് കെ എം മാണി

Web Desk |  
Published : Jul 30, 2016, 02:04 PM ISTUpdated : Oct 05, 2018, 12:59 AM IST
കോണ്‍ഗ്രസുമായും യുഡിഎഫുമായും അഭിപ്രായഭിന്നതയുണ്ടെന്ന് കെ എം മാണി

Synopsis

കോണ്‍ഗ്രസുമായും യു.ഡി.എഫുമായും അഭിപ്രായ ഭിന്നതയുണ്ടെന്ന് കെ.എം മാണി . കേരള കോണ്‍ഗ്രസിന്റെ തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ ചരല്‍ക്കുന്നിലെ ക്യാംപില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കെ.എം മാണിയില്ലാത്ത യു.ഡി.എഫിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പാലായിലെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിയുമായി അര മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും തന്റെ നിലപാടില്‍ അയവില്ലെന്ന കെ.എം മാണി വ്യക്തമാക്കുന്നത്. ബാര്‍ കോഴ, വിവാഹ നിശ്ചയ വിവാദം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിയ അഭിപ്രായങ്ങള്‍ മുന്നണി ഗൗരവത്തോടെ കണ്ടേ മതിയാകൂവെന്നാണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. പാര്‍ട്ടിയുടെ തുടര്‍ നിലപാടെന്തെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണൂവെന്നാണ്   മാണിയുടെ മറുപടി.

നയപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ ചരല്‍ക്കുന്ന് ക്യാംപില്‍ തീരുമാനിക്കും. ചെന്നിത്തലയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി യു.ഡി.എഫ് ചെയര്‍മാനാക്കിയെന്ന അഭിപ്രായം അദ്ദേഹം ആവര്‍ത്തിച്ചു.  മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയാണ് യു.ഡി.എഫ് ചുമതലപ്പെടുത്തിയത്. എന്നാല്‍ സൗഹൃദം സന്ദര്‍ശനം മാത്രമെന്നായിരുന്നു മാണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രതികരണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ
കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരും; കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് പി വി അൻവർ