തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ല; കെ എം ഷാജി സുപ്രീംകോടതിയില്‍

Published : Nov 19, 2018, 11:10 PM IST
തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ല; കെ എം ഷാജി സുപ്രീംകോടതിയില്‍

Synopsis

വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തി എന്ന കണ്ടെത്തലുകൾക്ക് അടിസ്ഥാനമില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസ് വിശദമായി പരിശോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു

ദില്ലി: തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത്  മുസ്ളീം ലീഗ് നേതാവ് കെ.എം.ഷാജി സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നും ഹര്‍ജിയിൽ പറയുന്നു.

വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തി എന്ന കണ്ടെത്തലുകൾക്ക് അടിസ്ഥാനമില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസ് വിശദമായി പരിശോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.  എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാറിന്‍റെ ഹര്‍ജിയിലാണ് കെഎം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഡോക്ടർ' പദവി: ഐഎംഎയുടെ അപ്പീൽ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി; 'തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാർ'
ചോ​ദിക്കാതിരിക്കാനാകില്ല, ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ? പരിഹാസവുമായി സുപ്രീം കോടതി