കെ.എം. ഷാജി നിയമസഭാംഗമല്ലാതായി; നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി

Published : Nov 26, 2018, 12:05 PM IST
കെ.എം. ഷാജി നിയമസഭാംഗമല്ലാതായി; നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി

Synopsis

നാളെ നിയമസഭാ സമ്മേളിക്കാനിരിക്കെ കെഎം ഷാജി എംഎല്‍എക്ക് തിരിച്ചടി. കെഎം ഷാജി നിയസഭാ അംഗമല്ലാതായതായി നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി. കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി. 

തിരുവനന്തപുരം: നാളെ നിയമസഭാ സമ്മേളിക്കാനിരിക്കെ കെഎം ഷാജി എംഎല്‍എക്ക് തിരിച്ചടി. കെഎം ഷാജി നിയസഭാ അംഗമല്ലാതായതായി നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി. കെഎം ഷാജിയെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നടപടി.  അതേസമയം തന്നെ  സുപ്രിംകോടതി  സ്റ്റേ സംബന്ധിച്ച് പരാമര്‍ശിക്കാനും തയ്യാറായിട്ടില്ല.

ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചിട്ടും ഹൈക്കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. 24ാം തീയതിയാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയത്.  

അതേസമയം ഷാജിയുടെ അപ്പീൽ ഇന്നും  സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. കേസ് നാളെ കോടതിയുടെ പരിഗണയ്ക്കായി ലിസ്റ്റ് ചെയ്യിക്കാനാണ് അഭിഭാഷകരുടെ ശ്രമം. ഷാജിക്ക് എംഎൽഎയായി നിയമസഭയിൽ എത്തുന്നതിന് തടസമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വാക്കാൽ പരാമര്‍ശിച്ചിരുന്നു. ഷാജിയുടെ അപ്പീൽ അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോടതിയുടെ വാക്കാൽ പരാമര്‍ശം കൊണ്ട് ഷാജിക്ക് നിയമസഭയിൽ എത്താൻ സാധിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംവി.നികേഷ് കുമാര്‍ നൽകിയ ഹര്‍ജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ