ഗാനരചന, സംവിധാനം, ആലാപനം- കേരളാ പോലീസ്

Web Desk |  
Published : Jul 01, 2018, 10:39 AM ISTUpdated : Oct 02, 2018, 06:47 AM IST
ഗാനരചന, സംവിധാനം, ആലാപനം- കേരളാ പോലീസ്

Synopsis

പോലീസിന്‍റെ നല്ല സേവനങ്ങളെ പറ്റി ആല്‍ബം പോലീസിന്‍റെ വിവിധ വിഭാഗങ്ങളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തും  

കൊച്ചി: അടുത്തിടെ ഉണ്ടായ വലിയ പല വാര്‍ത്തകളും അല്‍പം ക്ഷീണമേല്‍പിച്ചെങ്കിലും അതില്‍ നിന്നെല്ലാം മോചനം നേടാനുള്ള ശ്രമത്തിലാണ് കേരളാ പോലീസ്.  തങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കലാണ് ഇതിന്  ഏറ്റവും ഉചിതമായ മാര്‍ഗ്ഗമെന്ന് ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇതിനായി ഒരു ചെറിയ സംഗീത ആല്‍ബമൊരുക്കുകയാണ് കൊച്ചി സിറ്റി പോലീസ്.

പോലീസ് ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ് പാട്ട്. വരികളെഴുതിയത് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷിലെ മനോജ് നാരായണന്‍. സംഗീതം നല്‍കിയിരിക്കുന്നത് ശരത് മോഹന്‍. ഗായകരും പുറത്തുനിന്നില്ല. ഇന്‍റലിജന്‍സ് വിഭാഗം സി.ഐ വിജയശങ്കറും, സീനിയര്‍ സി.പി.ഒ വിനോദ് കൃഷ്ണനുമാണ് പാടിയിരിക്കുന്നത്. 

ആല്‍ബത്തിലെ ദൃശ്യങ്ങളും പോലീസുകാരുടേത് തന്നെ. ട്രാഫിക് പോലീസ്, പിങ്ക് പോലീസ്, വനിത സ്‌റ്റേഷന്‍, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം, ഫിംഗര്‍ പ്രിന്‍റ് തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും പ്രവര്‍ത്തനരീതികളായിരിക്കും ദൃശ്യത്തിലുള്‍പ്പെടുത്തുക. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; 'പ്രധാനമന്ത്രി പ്രവർത്തിക്കുന്ന സംഘടന, പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് പറയുമോ?'; വി മുരളീധരൻ എംഎൽഎ
'പറന്നിറങ്ങി സൈനികർ', ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യം, റഷ്യയുടെ നിഴൽ കപ്പലിൽ സൈനിക നീക്കം, എണ്ണ ടാങ്കർ പിടിച്ചെടുത്തു